തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ വിശുദ്ധവേദപുസ്തകം വായിക്കാന്‍ സമയം കണ്ടെത്തുക എന്നത് വളരെ കഷ്ടം തന്നെയാണ്. എന്നാല്‍ ഇനി ബൈബിള്‍ വായനയ്ക്ക് അതൊരു തടസമാകില്ല കാരണം നിങ്ങള്‍ക്കൊപ്പം 24 മണിക്കൂറും ഉള്ള മൊബൈല്‍ ഫോണിലൂടെ ബൈബിള്‍ വായിക്കാനുള്ള സൗകര്യം ഒരുങ്ങിയിരിക്കുകയാണ്. ബൈബിള്‍ മുഴുവനായി മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തു വായിക്കാവുന്ന സോഫ്റ്റ്വെയറാണ് തയാറായിരിക്കിയത്. കെസിബിസി ബൈബിള്‍ കമ്മിഷനുവേണ്ടി ജീസസ് യൂത്ത് ആണ് ഈ ഉദ്യമത്തിനു പിന്നില്‍. ബൈബിള്‍ വാക്യങ്ങള്‍ ഡിജിറ്റലായിട്ട് കാലം ഏറെയായി എന്നാല്‍ കംപ്യൂട്ടറില്‍ നിന്നു മൊബൈല്‍ ഫോണുകളിലേയ്ക്കു സൈസ് കുറച്ചു ഡൗണ്‍ലോഡ് ചെയ്യാന്‍ സന്നദ്ധമാക്കിയത് ഇപ്പോഴാണെന്നു മാത്രം
ബൈബിള്‍ മുഴുവനായി മലയാളത്തില്‍ വായിക്കാവുന്ന www.pocbible.com എന്ന വെബ്സൈറ്റില്‍ നിന്നാണ് മൊബൈല്‍ സേവനവും ലഭിക്കുന്നത്. പക്ഷെ മൊബൈലില്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ളപ്പോള് മാത്രമേ വെബ്സൈറ്റിന്റെ സേവനം ലഭ്യമാകുകയുള്ളൂ എന്നുമാത്രം. വെബ്സൈറ്റിന്റെ ഹോംപേജില്‍ കയറി മൊബൈല്‍ ബൈബിളില്‍ കയറിയാല്‍ സ്മാര്‍ട്ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന സോഫ്റ്റ്വെയര് ലഭിക്കും. ആന്‍ഡ്രോയിഡ് അടക്കമുള്ള വിവിധ പ്ലാറ്റ്ഫോമുകളില്‍ സോഫ്റ്റ്വെയര് പ്രവര്‍ത്തിക്കും എന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
ഇതിന്റെ മറ്റൊരു പ്രധാന ഗുണം ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്താല്‍ എപ്പോഴും ഉപയോഗിക്കാമെന്നതാണ്. ഏഴ് എംബി ഫയല്‍ സൈസുള്ള സോഫ്റ്റ്വെയറില് ബൈബിളിലെ പുതിയ നിയമവും പഴയ നിയമവും ഒരുപോലെ ലഭിക്കും. അധ്യായം, വാക്യം, പദാന്വേഷണം എന്നിവയ്ക്കുള്ള സൗകര്യമുണ്ട് എന്നതിനാല്‍ വായന ഏറെ ലളിതവും പ്രയാസ രഹിതവും ആകുമെന്ന കാര്യത്തില്‍ സംശയമില്ല. വേദപുസ്തകം കൈയില്‍ കൊണ്ടു നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും ഇനി അക്കാര്യത്തില്‍ വേവലാതി വേണ്ട എന്ന് സാരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല