1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2012

ഈ ചിത്രങ്ങള്‍ കണ്ടാല്‍ ഞെട്ടരുത്. ഇത് മുനിസിപ്പാലിറ്റിയുടെ മാലിന്യനിര്മാര്‍ജ്ജന സ്ഥലം ഒന്നുമല്ല. കൊലപാതകിയായ അമ്മ തന്റെ മകനൊപ്പം കഴിഞ്ഞ ഇടമാണ് ഇത്. സ്വന്തം മകനെ കൊലപ്പെടുത്തിയ ഈ അമ്മയുടെ പേര് കിംബര്‍ലി ഹേയ്നി(37) എന്നാണു. തൊടാന്‍ അറക്കുന്ന ഈ വീട്ടില്‍ അവര്‍ എങ്ങിനെ തന്റെ മകനൊപ്പം താമസിച്ചു എന്നത് മാത്രം ദുരൂഹം. കഴിഞ്ഞ മാസമാണ് ബ്രൂസ് റോഡിലെ ഫ്ലാറ്റില്‍ തന്റെ മകന്‍ ടെക്ലനെ കൊല ചെയ്തതിനു ഇവരെ അറസ്റ്റുചെയ്തത്. കുട്ടി മരിച്ചത് മറ്റാരെയെങ്കിലും അറിയിക്കുന്നതിലും ഇവര്‍ പരാജപ്പെട്ടിരുന്നു. ഈ മാലിന്യക്കൂമ്പാരത്തിന്റെ ചിത്രങ്ങള്‍ ക്രൌണ്‍ ഓഫീസ്‌ ആണ് പുറത്തു വിട്ടത്.

പാല്കുപ്പികളാലും മറ്റു പ്ലാസ്റ്റിക്ക് കുപ്പികളാലും ഫ്ലാറ്റ് നിറഞ്ഞിരിക്കുന്നതായിട്ടാണ് കണ്ടെത്തിയത്. കുട്ടിയുടെ മരണകാരണം അവ്യക്തമാണ്. പതിനഞ്ചു മാസം വരേക്കുമേ അവന്‍ ജീവനോടെ ഇരിന്നിരുന്നുള്ളൂ എന്നാണു കണക്കാക്കപെടുന്നത്. പക്ഷെ കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുമ്പോള്‍ അതിനു 23 മാസത്തോളം പ്രായം ഉണ്ടായിരുന്നു. കുട്ടി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കത്തക്ക രീതിയിലായിരുന്നു ഹെയ്നിയുടെ പെരുമാറ്റം. ഇത്രയും മോശപ്പെട്ട ജീവിതരീതിയില്‍ കുഞ്ഞിനെ വളര്‍ത്തിയതിനു ഹെയ്നി കുറ്റക്കാരിയാണ് എന്ന് ഗ്ലാസ്ഗോവിലെ ഹൈകോര്‍ട്ട് വിധിച്ചു.

കുട്ടിയുടെ ആരോഗ്യം വഷളാകുന്ന രീതിയില്‍ ജീവിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തു എന്ന കുറ്റമാണ് ഹെയ്നിക്കുമേല്‍ ചുമത്തപ്പെട്ടിട്ടുള്ളത്. ഈ ചിത്രങ്ങള്‍ എല്ലാവരെയും ഒരു പോലെ ഞെട്ടിച്ചിട്ടുണ്ട്. സുഹൃത്തുക്കളും സംഘടനകളും ഉണ്ടായിരുന്നിട്ടും അവരെയെല്ലാം വഞ്ചിച്ചു എന്തിനാണ് ഹെയ്നി ഇത് പോലൊരു ജീവിതത്തിനു നിന്ന് കൊടുത്തത് എന്ന് തന്നെയാണ് എല്ലാവര്ക്കും ചോദിക്കാനുള്ളത്‌. സ്കോട്ട്‌ലന്‍ഡ് പോലീസ്‌ പറയുന്നത് കുട്ടി മരിക്കാന്‍ കാരണമായ സാഹചര്യം ഹെയ്നിയുടെ സൃഷ്ട്ടി തന്നെയാണ്. ഈ ചുറ്റുപാടാണ് അവന്റെ മരണത്തിന് കാരണമായത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.