1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2012

തന്റെ 26 വര്‍ഷത്തെ പ്രവൃത്തിപരിചയത്തില്‍ ഏറ്റവും മോശപ്പെട്ട സ്പീഡ്‌ കേസ്‌ ഒരു 68 കാരന്‍ 147mph വേഗതയില്‍ ജാഗ്വാര്‍ ഓടിപ്പിച്ചതാണെന്ന് പോലീസ് സെര്‍ജെന്റ് വ്യക്തമാക്കി. ആഡംബര കാറായ ജാഗ്വാര്‍ ഇത്രയും വേഗതയില്‍ ഓടിച്ചത് ഒരു വൃദ്ധനായിരുന്നു എന്നത് തന്നെ ഒരേസമയം അത്ഭുതപെടുത്തി എന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനി ഡയറക്റ്റര്‍ ആയ ഓവന്‍ സ്വിഫ്റ്റ്‌ (68) രണ്ടിലധികം പ്രാവശ്യം തന്റെ ജാഗ്വാര്‍ XKR മായി സ്പീഡ്‌ലിമിറ്റ് കടന്നതിനു പിടിയിലായിട്ടുണ്ട്. ലേസര്‍ സ്പീഡ്‌ ഗണ്ണ്‍ ഉപയോഗിച്ച് സെര്‍ജെന്റ്റ്‌ ജോണ് ക്ലയ്ട്ടന്‍ ആണ് ഓവനെ പിടികൂടിയിട്ടുള്ളത്.

താനല്ല വാഹനം ഓടിച്ചത് എന്ന ഓവന്റെ വാദം പൂര്ണമായും തള്ളിക്കളഞ്ഞു കോടതി യോര്‍ക്ക്ഷയര്‍ പോലിസിന്റെ വാദം ശരിവച്ചു. ഇതിനായി അദ്ദേഹത്തിന് 700 പൌണ്ട് പിഴ വിധിച്ചു. ഇതില്‍ 650 പൌണ്ട് അടക്കുവാന്‍ ഓര്‍ഡര്‍ ആയി. പ്രവേശനതുകയായി 15 പൌണ്ടും അടക്കുവാന്‍ വിധിച്ചു. ആറു പോയിന്‍റ് നേരത്തെ തന്നെ ലൈസന്‍സില്‍ ഉണ്ടായിരുന്ന ഓവന് ഇനി അടുത്ത ഒരു വര്‍ഷം വാഹനമോടിക്കാന്‍ കഴിയില്ല.

തന്റെ സുരക്ഷിതത്തെയും മറ്റുള്ളവരുടെ സുരക്ഷിതത്വത്തെയും കാറ്റില്‍ പറത്തികൊണ്ടുള്ള ഓവന്റെ ഈ സമീപനം ആണ് തന്റെ പോലിസ്‌ ജോലിക്കിടയില്‍ കണ്ട ഏറ്റവും മോശപെട്ട സ്പീഡ്‌ കേസ്‌ എന്ന് അതിനു ശേഷം ക്ലെയ്ട്ടന്‍ വ്യക്തമാക്കി. ഇത് പോലുള്ള ഡ്രൈവിംഗ് എത്രമാത്രം പ്രശ്നങ്ങള്‍ സൃഷിട്ടിക്കും എന്നതു ഈ ജീവിതത്തിനിടയില്‍ താന്‍ കണ്ടിട്ടുണ്ട്. ഇതൊന്നും ചിന്തിക്കാതെയാണ് പലരും തങ്ങളുടെ കാറില്‍ കയറി പറപറപ്പിക്കുന്നത്. ഓവന്‍ സ്വിഫ്റ്റ്‌ ഭാഗ്യവാന്‍ ആണ് എന്ന് തന്നെ വേണം കരുതാന്‍. കാര്യങ്ങള്‍ ഒരു പിഴയിലും ,നിരോധനത്തിലും ഒതുങ്ങിയത്. ഇതിലും വലിയ ഒരപകടത്തില്‍ നിന്നുമാണ് അദ്ദേഹം രക്ഷപ്പെട്ടത് എന്നും സെര്‍ജന്റ്റ്‌ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.