പാകിസ്താനിലും ഇന്ത്യയുടെ വടക്കന്ഭാഗങ്ങളിലും ഭൂചലനമുണ്ടായ അതേസമയം യുഎഇയുടെ ചില ഭാഗങ്ങളിലും ചൊവ്വാഴ്ച അര്‍ധരാത്രിക്കു ശേഷം നേരിയ ഭൂചലനം അനുഭവപ്പെട്ടു.
ഷാര്‍ജയിലെ റോള, അല്‍ നഹ്ദ, ബുത്തീന എന്നിവിടങ്ങളിലാണു രാത്രി പന്ത്രണ്ടരയോടെ ഭൂചലനമുണ്ടായത്.
ഇന്ത്യ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മല്‍സരം ടിവിയില്‍ കണ്ടു കൊണ്ടിരുന്നവരും മറ്റും ഫ്ളാറ്റുകളില്‍ നിന്നു പരിഭ്രാന്തരായി പുറത്തേക്കോടി.
അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുഎഇയിലെങ്ങും ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ മൂടിക്കെട്ടിയ അന്തരീക്ഷവും ചാറ്റല്മഴയുമായി മോശം കാലാവസ്ഥയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല