മകന്റെ പോലീസ് ഉദ്യോഗത്തിന്റെ പേരില്‍ ബലിയാടായത് മാതാപിതാക്കള്‍ എന്ന് സംശയം. കഴിഞ്ഞ ദിവസമാണ് പോലീസ് ഉദ്യോഗസ്ഥന്റെ മാതാപിതാക്കള്‍ വീട്ടില്‍ കൊലചെയ്യപ്പെട്ടതായി കണ്ടെത്തിയത്.ഇന്ത്യന്‍ വംശജനായ അവതാര്‍ സിംഗ് കൊളാര്‍, കരോള്‍ കോളാര്‍ര്‍ ദമ്പതികളാണ് മരണപ്പെട്ടത്. മകന്റെ പോലീസ് ജോലിയിലൂടെ സമ്പാദിച്ച ശത്രുക്കള്‍ ആണ് ഈ ആക്രമണത്തിന് പിറകില്‍ എന്ന് പോലീസ് സംശയിക്കുന്നു. ഇതിനായുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്ന് അവര്‍ അഭിപ്രായപ്പെട്ടു.
ഈ ദമ്പതികള്‍ നാല്പതു വര്‍ഷത്തോളമായി കൂടെക്കഴിയുകയായിരുന്നു. പേരമക്കളെ നോക്കുവാനായി വീട്ടില്‍ തങ്ങിയ ഇവര്‍ ഫോണ്കൊളുകള്‍ക്ക് മറുപടി പറയാതായപ്പോള്‍ മകന്‍ ജൈസണ് സംശയം തോന്നുകയും വീടിലെ വരികയുമായിരുന്നു. അപ്പോഴാണ് 62ഉം 58ഉം വയസുള്ള തങ്ങളുടെ മാതാപിതാക്കള്‍ മരിച്ചു കിടക്കുന്നതായി ജേസന്‍ കണ്ടെത്തിയത്. മരണപ്പെടുന്നതിനു മുന്‍പ് ഇവര്‍ക്കെതിരെ ആക്രമണം നടന്നിരുന്നതായി ശരീരത്തിലെ മുറിവുകള്‍ സാക്ഷ്യപ്പെടുത്തുന്നു. നാല് മക്കളും എട്ടു പേരമക്കളും അടങ്ങിയ സന്തോഷപ്രദമായ കുടുംബമായിരുന്നു കൊളാരിന്റേതു.
മൃതദേഹങ്ങള്‍ കണ്ടെത്തിയപ്പോള്‍ കേട്ട കരച്ചിലിനെപ്പറ്റി അയല്‍ക്കാര്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു. അയല്‍ക്കാരനായ ഷോണ്‍ ഹെമ്മിഗ് പറയുന്നത് താനും ഭാര്യുയും ടി.വി. കണ്ടു കൊണ്ടിരിക്കുന്നതിടയിലാണ് ഒരു നിലവിളി കേട്ടത്, പുറത്തു പോയി നോക്കിയപ്പോള്‍ പോലീസ് നിരന്നു നില്‍ക്കുന്നതായി കാണപ്പെട്ടു.പിന്നീട് ഒരു സ്ത്രീ കരഞ്ഞു കൊണ്ട് പോകുന്നതും ശ്രദ്ധയില്‍പെട്ടു.ഇത് ഒരു ഇരട്ടക്കൊലപാതകം ആണെന്ന് അറിഞ്ഞപ്പോള്‍ തങ്ങള്‍ ഞെട്ടിപ്പോയി എന്നാണു. കഴിഞ്ഞ രാത്രി തന്റെ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ചതിനു ശേഷം രാവിലെ വിളിച്ചിട്ടും ഫോണ്‍ എടുക്കാഞ്ഞതാണ് തനിക്ക് സംശയം തോന്നാന്‍ കാരണമായത് എന്ന് മകന്‍ ജേസന്‍ പറഞ്ഞു. എന്തായാലും പോലീസ് ഇതിനെപ്പറ്റി വിശദമായിത്തന്നെ അന്വേഷിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല