ക്രോയിഡോണിലെ ഒ.ഐ.സി.സി യൂണിറ്റ് പിരിച്ചു വിട്ടതായി ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ വന്ന വാര്‍ത്തയുമായി ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) യു.കെ ഘടകത്തിന് യാതൊരു ബന്ധവുമില്ലെന്ന് കാമ്പയിന്‍ കമ്മറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പില്‍ അറിയിച്ചു. കെ.പി.സി.സിയുടെ നിര്‍ദ്ദേശപ്രകാരം ഒ.ഐ.സി.സിയുടെ പ്രാഥമിക ഘടകങ്ങളായ കൗണ്‍സില്‍ കമ്മറ്റി രൂപീകരണവും അംഗത്വ വിതരണവുമാണ് സംഘടനാ തലത്തില്‍ ഇപ്പോള്‍ നടന്നു വരുന്നത്. ഇതനുസരിച്ച് രൂപീകരിക്കപ്പെട്ടിട്ടുള്ള മുഴുവന്‍ കൗണ്‍സില്‍ കമ്മറ്റികളുടെയും ലിസ്റ്റ് വിവിധ മാധ്യമങ്ങളിലൂടെ കാമ്പയിന്‍ കമ്മറ്റി പ്രസിദ്ധീകരണത്തിന് നല്‍കിയിട്ടുമുട്ട്. ക്രോയിഡോണ്‍ കൗണ്‍സില്‍ ഗ്രേറ്റര്‍ ലണ്ടന്‍ റീജിയന് താഴെ വരുന്നതാണ്. ഇതുവരെയും ഈ കൗണ്‍സിലില്‍ കമ്മറ്റി രൂപീകരണം നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ക്രോയിഡോണിലെ യൂണിറ്റ് പിരിച്ചുവിട്ടു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്.
ക്രോയിഡോണ്‍ കേന്ദീകരിച്ച് സ്വകാര്യ വ്യക്തി രജിസ്റ്റര്‍ ചെയ്ത കമ്പനിയുമായി, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യു.കെ ഘടകത്തിന് യാതൊരു ബന്ധവുമില്ല. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക ഘടകങ്ങള്‍ രൂപീകരിക്കുന്നത് ഉള്‍പ്പെടെ കെ.പി.സി.സിയുടെ നിര്‍ദേശപ്രകാരം രാഷ്ട്രീയപരമായിട്ടുള്ള പരിപാടികള്‍ മാത്രമേ യു.കെയില്‍ സംഘടിപ്പിക്കപ്പെടുന്നുള്ളൂ. അല്ലാത്ത തരത്തിലുള്ള എന്തെങ്കിലും കലാപരിപാടികളോ മറ്റോ സംഘടിപ്പിക്കുന്നതിന് യു.കെയില്‍ ഒരു പ്രാഥമികഘടകങ്ങളേയോ വ്യക്തികളേയോ ഒ.ഐ.സി.സി യു.കെ കാമ്പയിന്‍ കമ്മറ്റി ചുമതലപ്പെടുത്തിയിട്ടില്ലെന്നും ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല