മനുഷ്യന്റെ ഏറ്റവും അടുത്ത ചങ്ങാതിമാരാണ് നായകള്‍. അതുകൊണ്ട് തന്നെ മനുഷ്യരെ അനുകരിക്കുന്നതിലും നായകള്‍ മിടുക്കര്‍ ആണ്. സന്തോഷം അല്ലെങ്കില്‍ സങ്കടം വരുമ്പോള്‍ വെളിവ് നഷ്ടപ്പെടുന്നത് വരെ മനുഷ്യന്‍ വെള്ളമടിക്കും. അപ്പോള്‍ നായകള്‍ക്ക് സന്തോഷം അല്ലെങ്കില്‍ സങ്കടം വന്നാലോ? എന്നാലിതാ നായകള്‍ക്ക് കുടിക്കാനുള്ള ബിയറുമായി ലണ്ടനിലെ ഒരു പബ് രംഗത്തെത്തിയിരിക്കുന്നു.
പ്രത്യേക രസക്കൂട്ടുകള്‍ ചേര്‍ത്താണ് നായകള്‍ക്ക് വേണ്ടിയുള്ള ഈ ബിയര്‍ ഒരുക്കിയിരിക്കുന്നത്. ഹാനികരമായ മദ്യത്തിന്റെ അംശങ്ങളൊന്നും തന്നെ ഈ ബിയറില്‍ ഇല്ല. തികച്ചും ശുദ്ധമെന്ന് വേണമെങ്കില്‍ പറയാം. നായയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ബാര്‍ലി, ഇറച്ചി തുടങ്ങിയവയും ഈ ബിയറില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഇത് പുറത്തിറക്കിയ ന്യൂകാസിലിലെ ബ്രാന്‍ഡ്വില്ല സൌത്ത് പബ് വ്യക്തമാക്കി.
ഈ ബിയര്‍ പുറത്തിറക്കിയതു മുതല്‍ ആവശ്യക്കാരേറെയാണെന്ന് പബ് നടത്തിപ്പുകാര്‍ പറയുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ 48 ബോട്ടിലുകളാണ് വിറ്റുപോയത്. അതേസമയം കണ്ണുമടച്ച് നായകള്‍ക്ക് ഇത് നല്‍കാന്‍ തയ്യാറാകാത്തവരുമുണ്ട്. രുചിച്ചു നോക്കാതെ നല്‍കാനാകില്ലെന്ന നിലപാടിലാണ് ഇത്തരക്കാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല