പൂജപ്പുരയിലെ ഒരു കടയുടെ ഉദ്ഘാടനത്തിനെത്തിയ സന്തോഷ് പണ്ഡിറ്റിനെ ചെരുപ്പുമാല അണിയിക്കാന്‍ ശ്രമിച്ചയാളെ സന്തോഷ് പണ്ഡിറ്റിന്റെ ഫാന്‍സ് കൈകാര്യം ചെയ്തു പോലീസിലേല്പിച്ചു. തിരുമല സ്വദേശി ബാബുവാണ് ഫാന്‍സുകാരുടെ തലോടലിന് വിധേയനായ ശേഷം പോലീസിന്റെ പിടിയിലായത്. മലയാളസിനിമയിലെ മാലിന്യമായ സന്തോഷ് പണ്ഡിറ്റിനെ പുറത്താക്കണം എന്ന മുദ്രാവാക്യവുമായാണ് ഇയാള്‍ പ്രതിഷേധത്തിനെത്തിയത്.
സന്തോഷ് പണ്ഡിറ്റിനെ മലയാളസിനിമയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ നേരത്തേ പുതുവത്സര ദിനത്തില്‍ സെക്രട്ടേറിയറ്റു നടയില്‍ ഉപവാസ സമരം നടത്തിയിരുന്നു. രാവിലെ പൂജപ്പുരയില്‍ രാധാസ് ഫാഷന്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു സന്തോഷ് പണ്ഡിറ്റ്. ഉദ്ഘാടനത്തിനായി വിളിച്ചപ്പോള്‍ തന്നെ പണ്ഡിറ്റ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നുവെന്ന് കടയുടമ രാധാ അജിത് പറഞ്ഞു.
മലയാള സിനിമയില്‍ മോശം സിനിമകളെടുക്കുന്ന ധാരാളം സംവിധായകരുണ്ട് എന്നാല്‍ അവര്‍ക്കു നേരെ ഇങ്ങനെ ആക്രമണങ്ങളുണ്ടാകുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റിനെ അവഹേളിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ആസൂത്രിതമാണെന്നും ഫാന്‍സ് അസോസിയേഷന് പ്രവര്‍ത്തകര്‍ ആരോപിച്ചു.പണ്ഡിറ്റിനെ മലയാളസിനിമയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പുതുവത്സര ദിനത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവാസസമരം നടത്തിയ ആളാണ് ബാബു.
മുമ്പ് പെരിന്തല്‍മണ്ണയിലെ സംഗീത ജംഗ്ഷനില്‍ ഒരു ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനം ചെയ്യാന്‍ ചെന്നപ്പോഴും ജനക്കൂട്ടം പണ്ഡിറ്റിനെ ആക്രമിച്ചിരുന്നു. രോഷാകുലരായ ഒരുകൂട്ടം ആളുകള്‍ പണ്ഡിറ്റിന് നേരെ തക്കാളിയും മുട്ടയുമെറിയുകയായിരുന്നു. ഒരു തക്കാളി സന്തോഷ് പണ്ഡിറ്റിന്റെ മുഖത്തുതന്നെ കൊണ്ടു. ഒടുവില്‍ സന്തോഷിനെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച് വേദിക്ക് പിന്നിലേക്ക് മാറ്റിനിര്‍ത്തുകയായിരുന്നു. മടങ്ങിപ്പോകാനായി ഇറങ്ങുമ്പോഴാണ് സന്തോഷിന്റെ മുഖത്ത് മുട്ടയേറ് കൊണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല