1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2012

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ വംശജരായ മൂന്ന് പേരാണ് ബ്രിട്ടനില്‍ കൊല ചെയ്യപ്പെട്ടത്. ഇതില്‍ ഏറ്റവും ഒടുവില്‍ നടന്ന ബിര്‍മിംഗാമിലെ ഇന്ത്യന്‍ വംശജനും അദ്ദേഹത്തിന്റെ ഇംഗ്ളീഷുകാരിയായ ഭാര്യയും കൊല്ലപ്പെട്ട കേസില്‍ പ്രതികളെ പിടികൂടുന്നതിനു സഹായകമായ വിവരം തരുന്നവര്‍ക്ക് ക്രൈം സ്റോപ്പേഴ്സ് എന്ന സംഘടന പതിനായിരം പൌണ്ട് പാരിതോഷികം പ്രഖ്യാപിച്ചു.

അവ്താര്‍സിംഗ് കോളര്‍(62), ഭാര്യ കരോള്‍(58)എന്നിവരാണു ബുധനാഴ്ച സ്വന്തം വസതിയില്‍ കൊല്ലപ്പെട്ടത്. ഫോണ്‍ വിളിച്ചിട്ടും മറുപടി കിട്ടാത്തതിനെത്തുടര്‍ന്ന് പോലീസ് ഓഫീസറായ മകന്‍ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. വെസ്റ് മിഡ്ലാന്‍ഡ് പോലീസില്‍ ഓഫീസറായ മകനോട് വിരോധമുള്ള ആരെങ്കിലുമാകാം കൊലപാതകത്തിനു പിന്നിലെന്നു സംശയിക്കുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ തുമ്പുകളും പരിശോധിക്കുന്നുണ്ടെടന്നും ഡിറ്റക്ടീവ് സൂപ്രണ്ട് റിച്ചാര്‍ഡ് ബേക്കര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.