ഇന്ത്യക്ക് ആശ്വസിക്കാം. ഏഷ്യന്‍ ഫുട്ബാളിലെ രണ്ടാം റാങ്കുകാരായ ദക്ഷിണ കൊറിയക്ക് മുന്നില്‍ നാല് ഗോള്‍മാത്രം വഴങ്ങുകയും ഒരു ഗോള്‍ തിരിച്ചടിക്കുകയും ചെയ്ത ഇന്ത്യ ഏഷ്യന്‍ കപ്പില്‍നിന്ന് അഭിമാനത്തോടെ വിടവാങ്ങി.
ബഹ്റൈനെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ച് ആസ്ത്രേലിയയും ഇന്ത്യയെ മറികടന്നത് വഴി ദക്ഷിണ കൊറിയയും പതിനഞ്ചാമത് ഏഷ്യന്‍ കപ്പിലെ ഗ്രൂപ്പ് ‘സി’യില്നിന്ന് ക്വാര്‍ട്ടറില്‍ കടന്നു. മികച്ച ഗോള്‍ ശരാശരിയോടെ ഗ്രൂപ്പ് ജേതാക്കളായി ക്വാര്‍ട്ടറില്‍ കടക്കാനുള്ള കൊറിയന്‍ താരങ്ങളുടെ മോഹം ഗോളെന്നുറപ്പിച്ച ഇരുപതോളം സേവുകളിലൂടെ തകര്‍ത്തത് ഇന്ത്യന്‍ കസ്റ്റോഡിയന്‍ സുബ്രത പാലായിരുന്നു.
സുബ്രത കൊറിയക്കാര്‍ക്ക് വില്ലനായത് ഗുണം ചെയ്തത് ആസ്്രേടലിയക്കും. മികച്ച ഗോള്‍ ശരാശരിയില്‍ നേരിയ മുന്‍തൂക്കത്തിന് ആസ്്രേടലിയ ഗ്രൂപ്പ് ജേതാക്കളായി. കൊറിയ രണ്ടാമതും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല