സന്തോഷ് പണ്ഡിറ്റിന്റെ ജിത്തു ഭായി എന്ന ചോക്ളേറ്റ് ഭായി രണ്ടാമത്തെ ‘സിനിമ’യുടെ പേരു മാറ്റി. പകരം സൂപ്പര്‍ സ്റാര്‍ സന്തോഷ് പണ്ഡിറ്റ് എന്നാക്കി. സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഥയെല്ലാം പഴയതു തന്നെ. കൃഷ്ണനും രാധയിലേയും പോലെ തന്നെ എട്ടു നായികമാരും എട്ടു പാട്ടുകളുമാണ് ഈ ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റിനുളളത്.
ജിത്തു ഭായി എന്ന ചോക്ളേറ്റ് ഭായി എന്നു പേരിടാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിലരുടെ പാരവയ്പ്പു മൂലമാണു പേരു മാറ്റേണ്ടി വന്നത്. സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി. ആദ്യചിത്രം വിജയത്തിലെത്തിക്കാന്‍ സഹായിച്ച ഇന്റര്‍നെറ്റ് വിപണി തന്നെയാണു സന്തോഷ് ഇനിയും ലക്ഷ്യമിടുന്നത്.
തത്ക്കാലം ദൈവം എനിക്ക് ഇത്രയൊക്കെ സൌന്ദര്യമേ തന്നുളളു. ഇതൊക്കെ കണ്ട് അഡ്ജസ്റ്റ് ചെയ്യാവുന്നവര്‍ മാത്രം എന്റെ സിനിമ കാണാന്‍ വന്നാല്‍ മതിയെന്നു തന്നെ പരിഹസിക്കുന്നവര്‍ക്കു സന്തോഷ് മറുപടിയും നല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല