ജോയിസ് സ്റ്റീഫന്‍
ബര്‍ട്ടന്‍ കേരള കമ്യൂണിറ്റിയുടെ ക്രിസ്മസ്-പുതുവല്‍സരാഘോഷം പരിപാടികളുടെ വൈവിധ്യം കൊണ്ടും അവതരണ മികവു കൊണ്ടും.വേറിട്ടൊരനുഭവമായി. ജനുവരി 7ന് പ്രയറി സെന്‍റര്‍ ഹാളില്‍ നടന്ന ആഘോഷപരിപാടികള്‍ വൈകിട്ട് അഞ്ചുമണിക്ക് ആരംഭിച്ചു.തുടര്‍ന്ന്‍ ക്രിസ്മസിനെ ആസ്പദമാക്കി കുട്ടികള്‍ അവതരിപ്പിച്ച തീം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.തുടര്‍ന്ന്‍ സമ്മാനങ്ങളുമായെത്തിയ സാന്താക്ലോസ് അദ്ദേഹത്തിന്‍റെ ഭാഷയില്‍ സംസാരിച്ചതും ജോസഫ് ചാക്കോ അത് മലയാളത്തിലേക്ക് പരിഭാഷപ്പെടുതിയതും ഏവര്‍ക്കും നവ്യമായ അനുഭവമായി.
പിന്നീടങ്ങോട്ട് നടന്ന നടനകലയുടെ ലാസ്യ ഭാവ താളങ്ങള്‍ സമന്യയിപ്പിച്ച നൃത്തങ്ങളും ഹാസ്യരസം നിറഞ്ഞു നിന്ന സ്കിറ്റുകളും ആലാപനത്തിന്‍റെ ആഴങ്ങള്‍ തേടിയ പാട്ടുകളും ആഘോഷങ്ങള്‍ വര്‍ണാഭമാക്കി.കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത ഓരോ പരിപാടിയും നിറഞ്ഞു കവിഞ്ഞ സദസിന്റെ കണ്ണിനും കാതിനും കുളിര്‍മയേകുന്നതായിരുന്നു.രാത്രി പതിനൊന്നു വരെ നീണ്ട ആഘോഷങ്ങള്‍ പങ്കെടുത്തവര്‍ക്ക് ആഘോഷത്തിന്‍റെ ഉത്സവരാവ് സമ്മാനിച്ചു.ആഘോഷങ്ങളുടെ ഭാഗമായി പുല്‍ക്കൂടും ഒരുക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല