1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2012

റഷ്യയില്‍ ഹെയര്‍ സലൂണില്‍ മോഷ്ടിയ്ക്കാന്‍ കയറിയയാളെ ലൈംഗിക അടിമയാക്കി തടവിലിട്ടു. ഹെയര്‍ സലൂണിന്റെ ഉടമയും കരാട്ടെ ബ്ലാക്ക് ബെല്‍റ്റുകാരിയുമായ 28കാരിയാണ് മോഷ്ടാവിനെ ലൈംഗിക അടിമയാക്കി തടവിലിട്ടത്. റഷ്യയിലെ മെഷോവ്‌സ്‌ക് നഗരത്തിലെ ഹെയര്‍ സലൂണിലാണ് 32കാരനായ വിക്ടര്‍ ജാസിന്‍സ്‌കിയെന്നയാള്‍ മോഷണത്തിനായി കയറിയത്.

എന്നാല്‍ നിര്‍ഭാഗ്യത്തിന് സലൂണിന്റെ ഉടമസ്ഥയായ ഓള്‍ഗ സജാക്കിന്റെ കയ്യിലകപ്പെടാനായിരുന്നു വിക്ടറിന്റെ യോഗം. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റുള്ള ഓള്‍ഗ ഒറ്റ കിക്കിനാണ് വിക്ടറിനെ വീഴ്ത്തിയത്.അബോധാവസ്ഥയിലായ വിക്ടറിനെ സലൂണിന് പിന്നിലുള്ള ഇരുണ്ടമുറിയില്‍ കെട്ടിയിടുകയും ചെയ്തു.

പൂര്‍ണവിവസ്ത്രനാക്കിയ ഇയാള്‍ക്ക് മൂന്ന് ദിവസത്തേക്ക് ലൈംഗിക ഉത്തേജന ഔഷധമായ വയാഗ്രയാണ് ഭക്ഷണമായി നല്‍കിയത്. ഇയാളുമായി പലതവണ ഓള്‍ഗ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. മൂന്നാം ദിവസം തടവില്‍ നിന്ന് മോചിപ്പിയ്ക്കപ്പെട്ടയുടനെ വിക്ടര്‍ നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയും തനിയ്ക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് പരാതിപ്പെടുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഓള്‍ഗയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ വിചിത്രമായ മറുപടിയാണ് പൊലീസിന് ലഭിച്ചത്. കള്ളനെ ഒരു പാഠം പഠിപ്പിയ്ക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു ഇതെല്ലാമെന്നായിരുന്നു ഓള്‍ഗയുടെ വാദം. എന്തൊരു കള്ളനാണയാള്‍, പല തവണ ഞങ്ങള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നത് ശരി. എന്നാല്‍ പോകുന്നതിന് മുമ്പ് അയാള്‍ക്ക് പുതിയ വസ്ത്രവും ഭക്ഷണവും ആയിരം റൂബിളും ഞാന്‍ കൊടുത്തു-ഓള്‍ഗ പറഞ്ഞിതങ്ങനെ. എന്തായാലും കള്ളനെയും കള്ളനെ പീഡിപ്പിച്ച കടയുടമയും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.