ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യയ്ക്ക് നാണംകെട്ട ഇന്നിംഗ്സ് തോല്‍വി. ഇന്നിംഗ്സിനും 37 റണ്‍സിനുമാണ് ഇന്ത്യ തോറ്റത്. ആദ്യ ഇന്നിംഗ്സില്‍ 208 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യയുടെ രണ്ടാമിന്നിംഗ്സ് ബാറ്റിംഗ് 171 റണ്‍സിന് അവസാനിക്കുകയായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സ് എന്ന നിലയില്‍ മൂന്നാംദിനമായ ഇന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഭാഗത്ത് നിന്നും കാര്യമായ ചെറുത്തുനില്‍പുണ്ടായിരുന്നില്ല.
75 റണ്‍സെടുത്ത വിരാട് കൊഹ്ലിയാണ് രണ്ടാമിന്നിംഗ്സില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍. രാഹുല്‍ ദ്രാവിഡ് 47 റണ്‍സെടുത്തു. സഹീര്‍ ഖാനും ഇഷാന്ത് ശര്‍മയും റണ്‍സൊന്നുമെടുക്കാതെ പുറത്തായി. ധോണിക്ക് രണ്ടു റണ്‍സ് മാത്രമാണ് എടുക്കാനായത്. വിനയ്കുമാര്‍ 6 റണ്‍സ് എടുത്തു. ഓസീസിന് വേണ്ടി രണ്ടാമിന്നിംഗ്സില്‍ ഹില്‍ഫന്‍ഹോസ് നാല് വിക്കറ്റുകളും സിഡില്‍ മൂന്ന് വിക്കറ്റുകളും സ്റാര്‍ക്ക് രണ്ട് വിക്കറ്റും നേടി. ഇതോടെ പരമ്പര 3-0 ത്തിന് ഓസ്ട്രേലിയ സ്വന്തമാക്കി. വിദേശമണ്ണില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാമത്തെ പരാജയമാണിത്. നേരത്തെ ഇംഗ്ളണ്ടിനെതിരായ നാല് ടെസ്റുകളിലും ഇന്ത്യ തോറ്റിരുന്നു. ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാമത്തെ ഇന്നിംഗ്സ് തോല്‍വിയാണിത്.
ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 369 ല്‍ നിര്‍ത്താന്‍ സാധിച്ചു എന്നതും ഡേവിഡ് വാര്‍ണറിനെ (180) ഇരട്ട സെഞ്ചുറി നേടാന്‍ അനുവദിച്ചില്ല എന്നതും ഒഴിച്ചാല്‍ പെര്‍ത്ത് ടെസ്റിന്റെ രണ്ടാം ദിനം ഇന്ത്യക്ക് ആഹ്ളാദിക്കാന്‍ വകയില്ല. വിക്കറ്റ് നഷ്ടപ്പെടാതെ 149 എന്ന നിലയില്‍ ആദ്യ ദിനം അവസാനിപ്പിച്ച ഓസ്ട്രേലിയ കൂറ്റന്‍ ലീഡ് ലക്ഷ്യമിട്ടാണ് ക്രീസിലെത്തിയതെങ്കിലും ഉമേഷ് യാദവിന്റെ ബൌളിംഗിനു മുന്നില്‍ പതറി. രണ്ടാം ദിനം 155 റണ്‍സ് വഴങ്ങി ഇന്ത്യ ഓസ്ട്രേലിയയുടെ പത്തു വിക്കറ്റും സ്വന്തമാക്കി. ബൌളര്‍മാര്‍ നല്കിയ മുന്‍തൂക്കം പിന്നീട് എത്തിയ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്കു നിലനിര്‍ത്താന്‍ സാധിക്കാതെ വന്നതോടെ ഓസ്ട്രേലിയയുടെ മേധാവിത്വം തുടര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല