1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2012

സജീഷ് ജേക്കബ്

ലിവര്‍പൂള്‍: മേഴ്സിസൈഡിലെ വോളിബോള്‍ പ്രേമികളും അനശ്വര വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ ആരാധകരും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഒന്നാമത് അഖില യു.കെ. ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ലിവര്‍പൂളിലെ കെന്‍സിംഗ്ടണ്‍ സ്പോര്‍ട്സ് സെന്ററില്‍ ഫെബ്രുവരി 18ന് നടക്കും.

ടൂര്‍ണമെന്റ്#ിന്റെ ഔദ്യോഗിക ഉദ്ഘാടനം ജിമ്മി ജോര്‍ജിന്റെ പിതാവ് അഡ്വ. ജോര്‍ജ് ജോസഫും വോളിബോള്‍ മാമാങ്കത്തിന്റെ ഉദ്ഘാടനം മേഴ്സിസൈഡ് വോളിബോള്‍ ലീഗ് ചെയര്‍മാന്‍ ബ്രിയാന്‍ കെന്‍ഡലും നിര്‍വഹിക്കും. ലിവര്‍പൂള്‍, ബര്‍മിംഗ്ഹാം, മാഞ്ചസ്റര്‍, കേംബ്രിഡ്ജ്, പ്രസ്റണ്‍, നോട്ടിംഗ്ഹാം, അയര്‍ലന്‍ഡ് തുടങ്ങിയ ടീമുകള്‍ പങ്കെടുക്കും.

ഇംഗ്ളണ്ടിലെ എല്ലാ കായികപ്രേമികളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതോടൊപ്പം ഏവരേയും ടൂര്‍ണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം: Kensington Community Sports Centre, Jubilee Drive, Liverpool, Merseyside L7 8SJ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.