1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2012

2012ലെ ആദ്യ മഞ്ഞു വീഴ്ച്ച ഈ ആഴ്ച്ചയുടെ അവസാനം ഉണ്ടാകുമെന്ന് നിരീക്ഷകര്‍ അറിയിച്ചു. വടക്കന്‍ തെക്കന്‍ ഭാഗങ്ങളിലാണ് തണുപ്പ് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക. വിദഗ്ദനായ ബൈരന്‍ കാല്‍ക്രാഫ്റ്റ്‌ പറയുന്നത് തണുപ്പ് ഫ്രീസിംഗ് അളവ് വരേയ്ക്കും വരും. മഴയും മഞ്ഞു വീഴ്ചയും ഉണ്ടാകും.

മാഞ്ചസ്റ്റര്‍ പോലെയുള്ള നഗരങ്ങളിലാണ് ഇത് കൂടുതല്‍ അനുഭവപ്പെടുക. ജനജീവിതം സ്തംഭിപ്പിക്കാന്‍ ആവശ്യമായ മഞ്ഞു വീഴ്ച ഇപ്രാവശ്യം ഉണ്ടാകുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി. കാറ്റ് 40mph വേഗതയില്‍ വീശും. എന്നാല്‍ അടുത്ത ആഴ്ചയോടു കൂടെ ചൂട് കൂടാന്‍ സാധ്യതയുണ്ട് എന്നും ഇവര്‍ പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ സമയങ്ങളിലെ പോലെ തുടര്‍ച്ചയായ കനത്ത മഞ്ഞു വീഴ്ച ഉണ്ടാകുകയില്ല. ഈ കാലാവസ്ഥാവ്യതിയാനം ധാരാളം ദേശാടനപക്ഷികളെ വിളിച്ചു വരുത്തും. അത്ര രൂക്ഷമല്ലാത്ത നനഞ്ഞ കാലാവസ്ഥ തണുപ്പിനായി വഴിമാറുകയാണ്. കാറ്റ് ഈ സമയത്തിന്റെ പ്രത്യേകതയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.