മാല്‍വെന്‍: യുകെയിലെ ബൈബിള്‍ കണ്‍വെന്‍ഷനുകളുടെ കണ്വെന്ഷന് എന്ന് വിശേഷിപ്പിക്കാവുന്ന യഹോവായിരേ കണ്വെന്ഷന് അടുത്ത മാസത്തിലെ രണ്ടാം ശനിയാഴ്ച നടക്കും. അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ട്ടറും ലോകപ്രശസ്ത സുവിശേഷ പ്രഘോഷകനുമായ ഫാ. സേവ്യര്‍ ഖാന് വട്ടായിലും യുകെയിലെങ്ങും ആത്മീയ സ്പന്ദനത്തിന് തുടക്കം കുറിച്ച ഫാ. സോജി ഓലിക്കലും സംയുക്തമായിട്ടാണ് ഈ കണ്വെന്ഷന് നയിക്കുന്നത്.
കേരളത്തില്‍ ഫാ. സേവ്യര്‍ ഖാന്റെ വചന ശ്രുശ്രൂഷയില്‍ ജനലക്ഷങ്ങളാണ് സംബന്ധിക്കുന്നത്. നിലവില്‍ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ 3500 ല്‍ അധികം വിശ്വാസികള്‍ പങ്കെടുക്കുന്നു. യഹോവായിരേ കണ്‍വെന്‍ഷനില്‍ ആറായിരത്തില്‍ അധികം വിശ്വാസികള്‍ സംബന്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തിലെ തന്നെ ഇടവും വലിയ മലയാളി പ്രവാസി കൂട്ടായ്മയായി തീരുന്ന കണ്വെന്ഷന് നടക്കുന്നത് മാള്വെണ്ണിലെ ത്രീ കൌണ്ടി ഷോ ഗ്രൌണ്ടിലാണ്.
ഏകദേശം എണ്ണായിരം ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഹാളിലാണ് കണ്വെന്ഷന് നടക്കുന്നത്. രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ ദിവ്യബലി, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, അത്ഭുത വിടുതല്‍ ശ്രുശ്രൂഷ, രോഗശാന്തി ശ്രുശ്രൂഷ, ആത്മീയ പങ്കുവെക്കലുകള്‍, കുട്ടികളുടെ ശ്രുശ്രൂഷ, കുമ്പസാരം, സാക്ഷ്യ ശ്രുശ്രൂഷകള്‍, ഗാന ശ്രുശ്രൂഷകള്‍ എന്നിവ ഉണ്ടായിരിക്കും.
പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തില്‍ സ്വര്‍ഗീയ ആനന്ദത്തിന് ആറായിരത്തില്‍ അധികം വിശ്വാസികള്‍ പങ്കെടുക്കുമ്പോള്‍ യുകെയിലെ പ്രവാസി മലയാളികളിലൂടെ പുതിയ ക്രൈസ്തവ നവീകരണത്തിനു തുടക്കം കുറിക്കപ്പെടുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല