ലണ്ടന്‍: 2011 ലെ എല്‍.എം.സി സാഹിത്യ പുരസ്കാരം സിറ്റ്സര്‍ലാന്‍ഡില്‍ നിന്നുള്ള ബേബി കാക്കാശ്ശേരിയുടെ ഹംസഗാനം എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കവിതകള്‍ എഴുതുന്ന ബേബി ഹംസഗാനത്തിലെ കവിതകളിലൂടെ ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകളും മനുഷ്യര്‍ എത്ര ഉന്നതരായാലും മണ്ണില്‍ കാലുറപ്പിച്ച് നില്‍ക്കണമെന്ന സന്ദേശവും നല്‍കുന്നുണ്ട്.
വിദേശിയായിട്ടും വേറിട്ട് പോകാത്ത മാതൃസ്നേഹവും ഭാഷാ സ്നേഹവും ഹംസഗാനം കവിതകളില്‍ നിറഞ്ഞ് നില്‍ക്കുന്നതായി ജൂറി ചെയര്‍മാനായ പ്രമുഖ പ്രവാസി സാഹിത്യകാരന്‍ കാരൂര്‍ സോമനും കവി പീറ്റര്‍ നീണ്ടൂര്‍ അമേരിക്ക, ശ്രീ ചേറായി, അമ്പലപ്പറമ്പില്‍ അവറാന്‍ എന്നിവര്‍ വിലയിരുത്തി. ഉന്നതരായ കവികളൊക്കെ മനുഷ്യത്വരഹിതമായ സമൂഹത്തിന്റെ തിന്മകളും പൊങ്ങച്ച-പൊള്ളത്തരങ്ങളും തുറന്നെഴുതുന്നവര്‍ ആണ്.
അവരുടെ കവിതകളില്‍ മുളക്കുന്ന വിത്തുകള്‍ പലതെങ്കിലും അതില്‍ വിരിയുന്ന കവിതകള്‍ കരുത്തുള്ളതാണ്. അതിന്റെ മഹത്വം കാലാകാലങ്ങളിലായി വായിക്കുന്ന മനുഷ്യരില്‍ അനുഭവസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നു. വായനയില്ലാത്ത ഇന്നത്തെ സമൂഹം അധപതിക്കുകയാണെന്നും ജൂറി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ക്യാഷ് അവാര്‍ഡും പ്രശസ്തീപത്രവും കേരളത്തില്‍ വെച്ച് നല്‍കുമെന്ന് പ്രസിഡണ്ട് സണ്ണി പത്തനംതിട്ട അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല