1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2012

ജീവനക്കാരെ സംരക്ഷിക്കുന്നതിനായി സി.ക്യു.സി.ഇനിയും മെച്ചപ്പെടണമെന്ന് നഴ്സുമാര്‍ക്കിടയില്‍ നടത്തിയ പോളിംഗ് ഫലം വെളിപ്പെടുത്തി. ഹെല്‍ത്ത്‌ റെഗുലേറ്റര്‍ ആന്‍ഡ്‌ കെയര്‍ ക്വാളിറ്റി കമ്മിഷന്‍ അതായത് സി.ക്യു.സി.യുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണ് എങ്കിലും ഇനിയും മെച്ചപ്പെടാന്‍ ഉണ്ടെന്നു റോയല്‍ കോളജ്‌ ഓഫ് നഴ്സിംഗ് വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടു. ജീവനക്കാര്‍ ജോലിചെയ്യുന്ന ഇടങ്ങളില്‍ സൌകര്യങ്ങള്‍ ഉറപ്പു വരുത്തുക എന്നതാണ് ഈ കമ്മിഷന്റെ ചുമതല.

സൌകര്യങ്ങള്‍ ഇല്ലാത്ത ഇടങ്ങളില്‍ അതിനായുള്ള സഹായങ്ങള്‍ നല്‍കുക ജീവനക്കാരെ നല്‍കുക എന്നതെല്ലാം ഇവരുടെ കാല്കീഴില്‍ വരുന്ന പ്രവര്‍ത്തനങ്ങളാണ്. അടുത്തായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനം ആക്കിയിട്ടുണ്ട്. മിന്നല്‍ പരിശോധനകളിലൂടെ പല പ്രശ്നങ്ങളും നേരിട്ട് മനസിലാക്കി അവയെ പരിഹരിക്കുവാനാണ് ഇത് പോലുള്ള കമ്മിറ്റികള്‍ ശ്രമിക്കുന്നത്. എന്നാല്‍ മൂന്നില്‍ ഒരാളെന്ന നിലയില്‍ ഈ കമ്മിറ്റിയുടെ വിശ്വാസത ചോദ്യം ചെയ്യുന്നു.

അതായതു മുപ്പത്തിയഞ്ചു ശതമാനം പേരും ഈ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരാണ്. റോയല്‍ കോളേജ്‌ ഈ അടുത്ത് തങ്ങളുടെ ഹോസ്പിറ്റലിന്റെ നിലവാരം കൂട്ടുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. കോളേജ്‌ ചീഫ്‌ എക്സിക്യൂട്ടീവ് ആയ ഡോ:പീറ്റര്‍ കാര്‍ട്ടര്‍ പറയുന്നത് ഒരു ഹോസ്പിറ്റലിനെ സംബന്ധിച്ച് വിദഗ്ദരായ ജീവനകാരുടെ ശരിയായ മിശ്രണമാണ് അവരെ നല്ല രീതിയില്‍ വഴി നടത്തുക. എന്നാല്‍ ഈ കാര്യങ്ങളില്‍ സി.ക്യു.സി.ക്ക് ശ്രദ്ധ കുറവാണ്.

പരിചയ സമ്പന്നരായവര്‍ കമ്മിറ്റിയില്‍ ഇല്ലാത്തതിന്റെ പ്രശനമാണ് ഇവയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ലിമെന്റില്‍ ആരോഗ്യരംഗത്ത്‌ ലാഭിക്കാന്‍ സാധിക്കുന്ന ഇരുപതു ബില്ല്യനെ പറ്റി പേപ്പര്‍ അവതരിപ്പിച്ചിട്ടുണ്ട്. അതായതു അത്രയും പ്രശ്നങ്ങളിലൂടെയാണ് ഇപ്പോള്‍ എന്‍.എച്ച്.എസ് കടന്നു പോകുന്നത് അതിനിടയില്‍ ഇത് പോലുള്ള കമ്മറ്റിയുടെ കാര്യങ്ങള്‍ തികച്ചും അപലപനീയമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.