ഷെഫീല്‍ഡ്: ഷെഫീല്‍ഡ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ 21 ന് ശനിയാഴ്ച നടക്കും. ഷെഫീല്‍ഡ് ലൈന്‍ ഡബ്ലിയു.എം.സി യില്‍ രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാല് വരെയാണ് പരിപാടികള്‍. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും ആഘോഷങ്ങളുടെ ഭാഗമാകും. പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഏവരെയും ജനറല്‍ സെക്രട്ടറി ബിജി ജോസഫ് സ്വാഗതം ചെയ്തു. വേദിയുടെ വിലാസം: Sheffield Lane WMC, 45 Hatfield house, S56HU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല