സാങ്കേതികതകരാറുമൂലം ഭൂമിയുടെ ഭ്രമണപഥത്തില്‍ കുടുങ്ങി കിടന്ന റഷ്യയുടെ ചൊവ്വ പര്യവേഷണപേടകം ഫോബോസ് ഗ്രൗണ്ട് തെക്കന്‍ പസഫിക്കില്‍ ചിലിയുടെ പടിഞ്ഞാറന്‍ തീരത്തായി തകര്‍ന്നു വീണതായി സ്ഥിരീകരിച്ചു. അതേ സമയം പേടകത്തിന്റെ മുഴുവന്‍ അവശിഷ്ടങ്ങളും ചിലി തീരത്തുതന്നെയാണ് വീണിട്ടുള്ളതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
നവംബറിലാണ് റഷ്യ ഫോബോസ് ഗ്രൗണ്ട് വിക്ഷേപിച്ചത്. 1700 ദശലക്ഷത്തോളം രൂപ മുടക്കി നിര്‍മ്മിച്ച പേടകം റോക്കറ്റില്‍ നിന്നുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട ഉടന്‍ പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. ദൗത്യം പരാജയപ്പെട്ടെങ്കിലും അതിന്റെ ഭൂമിയിലേക്കുള്ള പതനം ഒഴിവാക്കാന്‍ വേണ്ടി റഷ്യന്‍ ശാസ്ത്രജ്ഞര്‍ പതിനെട്ടടവും പയറ്റിയിരുന്നു.
സ്‌പേസ് ക്രാഫ്റ്റിലെ ഇന്ധനം അത്യന്തം വിഷമുള്ളതായതിനാല്‍ ശാസ്ത്രലോകം ഏറെ ആശങ്കയോടെയാണ് ഈ വീഴ്ചയെ കണ്ടിരുന്നത്. റഷ്യന്‍ സ്‌പേസ് ഏജന്‍സിയായ റോസ്‌കോമോസ് നല്‍കുന്ന വിവരമനുസരിച്ച് 11 ടണ്ണോളം വരുന്ന വരുന്ന ടോക്‌സിക് റോക്കറ്റ് ഇന്ധനം അറ്റ്‌ലാന്റിക് സമൂദ്രത്തിലാണ് പതിച്ചിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല