പണത്തിന് വേണ്ടി എന്തും ചെയ്യുന്നവരെ നാം കണ്ടിട്ടുണ്ടാകും അത്തരത്തില്‍ ഒരാളാണ് ക്രിസ്റ്റഫര്‍ ബ്ലാക്ക്‌ബേന്‍. ഇരുപത്തിയെട്ട് കാരനായ ഇയാള്‍ സ്വന്തം പിതാവിന്റെ മൃതദേഹം പണത്തിന് വേണ്ടി ഒളിപ്പിച്ചു വെച്ചതിനാണ് പിടിയിലായത്. അച്ഛന് അവകാശപ്പെട്ട പണം കൈക്കലാക്കുന്നതിനായിട്ടാണ് മകന്‍ ഈ ക്രൂരമായ കൃത്യത്തിനു മുതിര്‍ന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് അച്ഛന്‍ ബ്ലാക്ബേന്‍ (54) 2010 നവംബറില്‍ തന്നെ സ്വാഭാവിക കാരണങ്ങളാല്‍ മരണമടഞ്ഞിരുന്നു.
ഇദ്ദേഹം ഒരു ലോറിഡ്രൈവര്‍ ആയിരുന്നു. 31ഒക്ടോബര്‍ 2010 മുതല്‍ 2011മാര്‍ച്ച് 23 വരെയുള്ള നിയമാനുസൃതമായ അച്ഛന്റെ ശവസംസ്ക്കാരം തടയുകയാണ് മകന്‍ ചെയ്തത്. ഈ കുറ്റത്തിന് ശിക്ഷയെ അഭിമുഖീകരിക്കുകയാണ് ക്രിസ്റ്റഫര്‍. പിതാവിന്റെ സമ്പാദ്യം ഈ കാലയളവില്‍ മകന്‍ ചിലവാക്കുകയും ചെയ്തു.ഏകദേശം 1,869 പൌണ്ടാണ് ഈ കാലയളവില്‍ ക്രിസ്റ്റഫര്‍ അച്ഛന്റെ അക്കൌണ്ടില്‍ നിന്നും റാഞ്ചിയത്.
നാളുകള്‍ ഏറെയായി ബ്ലാക്ബേനിനെ പുറത്തു കാണാത്തതിനാല്‍ സംശയാലുക്കലായ അയല്‍വീട്ടുകാരാണ് വീടുടമസ്ഥരെ വിവരം അറിയിച്ചു പോലീസിനെ കൊണ്ട് വന്നത്. ജോലിയൊന്നും ഇല്ലാതിരുന്ന ക്രിസ്റ്റഫര്‍ അച്ഛന്റെ ബാങ്ക് അക്കൌണ്ടില്‍ നിന്നും പണം പിന്‍വലിച്ചതായി സമ്മതിച്ചിട്ടുണ്ട്. അയല്‍ക്കാര്‍ എല്ലാവരും മകന്‍ അച്ഛനെ പരിചരിക്കുന്നു എന്ന് തന്നെയാണ് ആദ്യം വിശ്വസിച്ചിരുന്നത്. ഇത് പോലെയുള്ള മാനസികരോഗികളെ എന്ത് ചെയ്യണമെന്നു ഒരു പിടുത്തവും ഇല്ലെന്നു അന്വേഷണഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല