അപകടങ്ങള്‍ പല വഴിക്ക് വരും. അതിന് പ്രത്യേകിച്ച് കാര്യമൊന്നുംവേണ്ട. യൂട്യൂബിലും മറ്റും തപ്പിയാല്‍ വിചിത്രമായ ഒരുപാട് അപകടങ്ങളുടെ വീഡിയോകള്‍ കാണാവുന്നതാണ്. ഇവിടെ പറയുന്നത് ഹെഡ്ഫോണില്‍ പാട്ടുകേട്ട് നടക്കുന്നവര്‍ വരുത്തുന്ന അപകടങ്ങളെക്കുറിച്ചാണ്. കാല്‍നടയാത്രക്കാര്‍ പാവങ്ങളാണ്. വലിയ കൂറ്റന്‍ വണ്ടികളില്‍ വരുന്നവരെ വെച്ച് നോക്കുമ്പോള്‍ ഒട്ടും അപകടകാരിയല്ലാത്ത കൂട്ടരാണ് എന്നതൊക്കെ ശരിയാണ്. എന്നാല്‍ ഹെഡ്ഫോണില്‍ പാട്ടുകേട്ട് നടക്കുന്നവര്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ വളരെ വലുതാണ് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ഐപോഡ് പോലുള്ള പാട്ടുപകരണങ്ങള്‍ ഉപയോഗിക്കുന്ന കാല്‍നടയാത്രക്കാര്‍ ഗുരുതരമായ അപകടങ്ങള്‍ കാരണമാകുന്നുണ്ട് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകുന്ന കാല്‍നട യാത്രകാര്‍ അപകടം നടന്നത് ചിലപ്പോള്‍ അറിയുക പോലുമില്ലെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. അത്ര ശബ്ദത്തിലായിക്കും അവര്‍ പാട്ട് വെയ്ക്കുക. പലപ്പോഴും ഗുരുതരമായ പരുക്കുകളും കാല്‍നടയാത്രക്കാര്‍ക്ക് ഇത്തരത്തിലുള്ള പാട്ടുകേള്‍ക്കല്‍ വരുത്താറുണ്ട്.
ഇങ്ങനെ പാട്ടുകേട്ട് നടക്കുന്നവര്‍ നടത്തത്തില്‍ പോലുമല്ല ശ്രദ്ധിക്കുന്നത്. പാട്ടില്‍ മാത്രമായിരിക്കും. തനിക്ക് ചുറ്റും നടക്കുന്നതിനെക്കുറിച്ച് അയാള്‍ ഒരിക്കലും ബോധവാനായിരിക്കില്ല. അതുതന്നെയാണ് പ്രശ്നവും. ഇത് ഒരു മാനസിക പ്രശ്നമാണെന്നാണ് മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ശക്തമായ പ്രചരണങ്ങള്‍കൊണ്ടും ബോധവത്കരണം കൊണ്ടും മാത്രമേ ഇത്തരത്തിലുള്ള പ്രശ്നത്തെ കൈകാര്യം ചെയ്യാന്‍ സാധിക്കുകയുള്ളു. കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ ഹെഡ്ഫോണ്‍ ഉപയോഗിച്ച് നടക്കുന്നതിനിടയില്‍ അപകടം പറ്റുന്നവരുടെ എണ്ണം മൂന്നിരട്ടിയോളം വര്‍ദ്ധിച്ചിട്ടുണ്ട്.
2004/5 കാലഘട്ടത്തില്‍ ഇത്തരത്തില്‍ മരണമടഞ്ഞത് പതിനാറ് പേരാണെങ്കില്‍ അത് 2010/11 കാലഘട്ടത്തില്‍ നാല്‍പത്തിയേഴു പേരാണ്. കാല്‍നടയാത്രകാര്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന നിര്‍ദ്ദേശമാണ് റോഡ് സുരക്ഷാ ഉദ്യോഗസ്ഥരും അധികൃതരും മുന്നോട്ട് വെയ്ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല