എന്‍ ആര്‍ ഐ മലയാളിയുടെ ജനപ്രിയ പരമ്പരയായ ലണ്ടന്‍ ജന്ക്ഷനിലെ താരങ്ങള്‍ പ്രധാന വേഷത്തില്‍ എത്തുന്ന സന്തോഷ് പണ്ഡിറ്റ് സ്കിറ്റ് യു കെ മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്നു.ചെല്‍ട്ടന്‍ഹാമിലെ കലാകാരന്മാരുടെ കൂട്ടായ്മയായ റിഥം ഓഫ് ചെല്‍ട്ടന്‍ഹാം ഇക്കഴിഞ്ഞ ക്രിസ്മസിന് അവതരിപ്പിച്ചതാണ് ചക്കിക്കൊത്ത ചങ്കരന്‍ എന്ന പേരില്‍ അവതരിക്കപ്പെട്ട ഈ സന്തോഷ് പണ്ഡിറ്റ് സ്കിറ്റ്.
ഷക്കീലയെ പെണ്ണുകാണാന്‍ സൂപ്പര്‍ താരങ്ങള്‍ അടക്കം നിരവധിപേര്‍ വരുകയും ഒടുവില്‍ അവരെയെല്ലാം തിരസ്ക്കരിച്ചുകൊണ്ട് ഷക്കീല സന്തോഷ് പണ്ഡിറ്റിനെ വിവാഹം കഴിക്കുന്നതുമാണ് സ്കിറ്റിന്റെ ഇതിവൃത്തം.സ്കിറ്റിന്റെ ലിങ്ക് ചുവടെ കൊടുക്കുന്നു.
ഈ സ്കിറ്റിലെ പ്രധാന കഥാപാത്രമായ ഷക്കീലയെ അവതരിപ്പിച്ചിരിക്കുന്നത് ലണ്ടന്‍ ജങ്ക്ഷന്‍ നാലാം ഭാഗത്തില്‍ സുരേഷ് പണ്ഡിറ്റ് എന്ന കഥാപാത്രത്തെ ഉജ്വലമാക്കിയ ഫ്രാങ്ക്ലിന്‍ ആണ്.കല്യാണ ബ്രോക്കറായി വേഷമിട്ടിരിക്കുന്നത് ലണ്ടന്‍ ജന്ക്ഷനിലെ നായക കഥാപാത്രമായ സണ്ണിയാണ്.സ്കിറ്റിലെ മറ്റു പ്രധാന കഥാപാത്രങ്ങളായ വിനോദ് മാണിയും മാത്യു ഇടിക്കുളയും ലണ്ടന്‍ ജന്ക്ഷന്റെ നാലാം ഭാഗത്തില്‍ അഭിനയിച്ചിരുന്നു.സ്കിറ്റില്‍ മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്ന പ്രശസ്ത ഗായകന്‍ സിബി ജോസഫ് എന്‍ ആര്‍ ഐ മലയാളിയുടെ മ്യൂസിക് ആല്‍ബത്തില്‍ ഗാനം ആലപിച്ചിട്ടുണ്ട്.ഈ സ്കിറ്റ് സംവിധാനം ചെയ്തിരിക്കുന്നത് റോബി മേക്കരയാണ്.
ലണ്ടന്‍ ജന്ക്ഷന്റെ നാലാം എപ്പിസോഡ് കാണാന്‍ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല