1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2012

പ്രശസ്‌ത ബോളിവുഡ്‌ സംവിധായകന്‍ മഹേഷ്‌ ഭട്ടിന്റെ ചിത്രത്തില്‍ കുപ്രസിദ്ധ ഗ്ലാമര്‍ നടി സണ്ണി ലിയോണി തന്റെ അരങ്ങേറ്റം ഗംഭീരമാക്കാന്‍ ചിത്രം പുറത്തിറങ്ങും മുന്‍പേ തീരുമാനിച്ചുറച്ച മട്ടാണ്‌. ജിസം 2 വില്‍ പോസ്‌റ്റര്‍ പ്രദര്‍ശനത്തിനെത്തിനായി ലിയോണ്‍ പൂര്‍ണ നഗ്നയാകാന്‍ തയാറായെന്നാണ്‌ ഒടുവില്‍ കിട്ടിയ വിവരം. നഗ്നസുന്ദരിയുടെ ചിത്രമാണ്‌ ജിസം 2 വിന്റെ ഷൂട്ടിംഗിനു മുന്‍പുള്ള സിനിമയുടെ പ്രമോഷന്‍ വര്‍ക്കുകളുടെ ഭാഗമായി പുറത്തിറക്കിയ പോസ്‌റ്ററില്‍ അച്ചടിച്ചിരിക്കുന്നത്‌.

ചിത്രത്തില്‍ കാണുന്ന നഗ്ന സുന്ദരി സണ്ണി ലിയോണ്‍ ആണെന്നും അല്ല മറ്റേതോ അജ്‌ഞാത സുന്ദരിയാണെന്നും രണ്ടഭിപ്രായമുണ്ട്‌. യാഥാര്‍ത്ഥ്യമെന്താണെന്ന്‌ ചിത്രത്തിന്റെ സംവിധായകനായ മഹേഷ്‌ ഭട്ടോ, നിര്‍മ്മാതാവായ പൂജാ ഭട്ടോ വിശദീകരിച്ചിട്ടുമില്ല. ഏതായാലും ചിത്രത്തില്‍ കാണുന്ന നഗ്ന സുന്ദരി ഉറപ്പായും സണ്ണി തന്നെയാവാനാണ്‌ സാധ്യത. കാരണം ക്യാമറയ്‌ക്കു മുന്നില്‍ തുണിയഴിക്കുക എന്നത്‌ നീലച്ചിത്ര നടിയായ സണ്ണിയെ സംബന്ധിച്ച്‌ ഒരു പുത്തന്‍ കാര്യമല്ലല്ലോ.

പോസ്‌റ്ററില്‍ ഇത്രയൊക്കെയുണ്ടെങ്കില്‍ സിനിമയില്‍ എന്തൊക്കെയുണ്ടാവുമെന്ന്‌ മനപായസമുണ്ട്‌ ‘ജിസം 2’ വിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്‌ ഇന്ത്യന്‍ യുവത്വം. തന്റെ മാദക ശരീരം നൂല്‍ബന്ധമില്ലാതെ ക്യാമറയ്‌ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായ സണ്ണിയുടെ ‘ജിസം 2’ വരുന്നതോടെ ബോളിവുഡിലെ തങ്ങളുടെ കട്ടയും പടവും മടങ്ങിയേക്കുമോയെന്ന ഉള്‍ഭയത്തിലാണ്‌ മല്ലികാ ഷെറാവത്തും ബിപാഷ ബസുവും രാഖി സാവന്തും ഉള്‍പ്പടെയുള്ള മറ്റു നടിമാര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.