യുകെയില്‍ കുടിയേറിയിരിക്കുന്ന മാക്കീല്‍ കുടുംബംഗങ്ങള്‍ കവന്ട്രിയില്‍ രണ്ടാം തവണയും ഒത്തു ചേരുന്നു. ഈ മാസം ഇരുപത്തി എട്ടാം തീയതി ശനിയാഴ്ച രാവിലെ പത്തരക്ക് കവന്ട്രി സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ചില്‍ നടക്കുന്ന കുടുംബസംഗമം ഫാദര്‍ ഫിലിപ്പിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും.
തുടര്‍ന്ന് കുടുംബങ്ങളുടെയും, കുട്ടികളുടെയും വിവിധ തരത്തിലുള്ള കലാ പരിപാടികള്‍ അരങ്ങേറും. കഴിഞ്ഞ വര്ഷം ബ്രിസ്റ്റോളില്‍ തുടക്കമിട്ട കുടുംബ സംഗമത്തില്‍ പതിനെട്ടിലധികം കുടുംബങ്ങള്‍ പങ്കെടുത്തിരുന്നു, ഈ വര്‍ഷം കൂടുതല്‍ കുടുംബങ്ങള്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
അബ്രാഹം മാക്കീല്‍: 07877386513,
സജി മാക്കീല്‍: 07877836288
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല