അമ്മയാകുക എന്നത് ഇതൊരു സ്ത്രീയുടെയും ആഗ്രഹമാണ്. അതേസമയം സാധാരണയായി ആശുപത്രിയില്‍ വെച്ചൊരു സുഖപ്രസവം ആയിരിക്കും ഏതൊരു ഗര്‍ഭിണിയും ആഗ്രഹിക്കുക എന്നിരിക്കെ തികച്ചു വ്യത്യസ്തമായൊരു കുഞ്ഞിന്റെ ജനനമാണ് കഴിഞ്ഞ ദിവസം നടന്നത്. ഇന്ത്യന്‍ വംശജയായ യുവതിക്ക് അമേരിക്കയില്‍ തീവണ്ടിയാത്രയ്ക്കിടെയായിരുന്നു കുഞ്ഞിനു ജന്മം നല്‍കേണ്ടി വന്നത് എന്നതാണ് ഈ പ്രത്യേകത. ആണ്‍കുഞ്ഞാണ് ജനിച്ചത്.
കുഞ്ഞിന്റെ ജനനം സുഖപ്രസവം ആയിരുന്നുവത്രേ. വൈദ്യപരിശോധനയ്ക്കായി ന്യൂജഴ്‌സിയില്‍നിന്ന് ന്യൂയോര്‍ക്കിലേക്കു പോവുന്നതിനിടെയാണ് മുപ്പത്തൊന്നുകാരിയായ രബിത സര്‍ക്കാര്‍ തന്റെ ആദ്യകുഞ്ഞിന് തീവണ്ടിയില്‍ ജന്മം നല്‍കിയത്. എന്തായാലും കുഞ്ഞിന്റെ ജനനത്തില്‍ രബിതയും ഭര്‍ത്താവ് ആദിത്യ സൗരബും അതിയായ സന്തോഷത്തിലാണ് പ്രസവവേദന തട്ടിയപ്പോള്‍ ആകെ ആശങ്കയിലായെങ്കിലും സുഖപ്രസവം ആണെന്നറിഞ്ഞപ്പോള്‍ ആ ടെന്‍ഷന്‍ മാറിയെന്നു ദമ്പതികള്‍ പറഞ്ഞു.
പ്രസവവേദന തട്ടിയതിനെ തുടര്‍ന്നു ആദിത്യനും തൊട്ടുമുമ്പിലിരുന്ന മുതിര്‍ന്ന സഹയാത്രികയുടെയും മേല്‍നോട്ടത്തിലായിരുന്നു പ്രസവം. യാത്രക്കാര്‍ തീവണ്ടിയിലെ ജീവനക്കാരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വയര്‍ലസ് സന്ദേശം വഴി ആംബുലന്‍സിന് നിര്‍ദേശം നല്‍കുകയും അടുത്ത സ്റ്റേഷനില്‍വെച്ച് അമ്മയെയും കുഞ്ഞിനെയും ആസ്പത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഹിന്ദിയില്‍ വേഗം എന്നര്‍ഥം വരുന്ന ഝട്പട് എന്നാണ് കുഞ്ഞിനു വിളിപ്പേരു നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല