തലക്കെട്ട് കാണുമ്പോള്‍ ന്യായമായും ഒരു സംശയം തോന്നാം. ഈ ജനുവരി മാസം മാത്രം കടം വാങ്ങിയാല്‍ മതിയോ എന്ന്. പോരാ എന്നായിരിക്കും എല്ലാവരുടെയും ഉത്തരം. എന്നാല്‍ ആദ്യം പുതുവര്‍ഷത്തിന്റെ ആദ്യമാസം കടം വാങ്ങുക. എന്നിട്ട് ആ പാത തന്നെ പിന്തുടര്‍ന്ന് വരുംമാസങ്ങളിലും പൈസ കടം വാങ്ങുക എന്നല്ലാതെ വേറൊന്നും പറയാനില്ല. ക്രിസ്മസും ന്യൂ ഇയറുമെല്ലാം ആഘോഷിച്ച് കഴിഞ്ഞ് പാപ്പരായിരിക്കുന്ന എല്ലാവരും ഇപ്പോള്‍ ആലോചിക്കുന്നത് കടം വാങ്ങുന്നതിനെക്കുറിച്ചായിരിക്കും. അതുതന്നെയാണ് ഇവിടെ പറയാന്‍ പോകുന്നതും.
എന്താണ് ചെയ്ത് കൂടാത്തത്. ക്രെഡിറ്റ് കാര്‍ഡും ഓവര്‍ ഡ്രാഫ്റ്റും ലോണുകളും നിങ്ങളുടെ കടം വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരത്തിലുള്ള കാര്യങ്ങളൊന്നുംതന്നെ നിങ്ങളുടെ കടം കുറയ്ക്കുന്നതിന് സഹായിക്കില്ല എന്ന കാര്യവും ഓര്‍ത്താല്‍ നന്ന്. അതുകൊണ്ടുതന്നെ നിങ്ങള്‍ സൂക്ഷിക്കുന്നത് നല്ലതായിരിക്കും. കടം വാങ്ങാന്‍ പ്ലാനുണ്ടെങ്കിലും ഇത്തരത്തിലുള്ള കാര്യങ്ങളും ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
200- 500 പൗണ്ടിന്റെ ചെറുകിട കടങ്ങളാണെങ്കില്‍ വലിയ ബാധ്യത നിങ്ങള്‍ക്കുണ്ടാകില്ല എന്നാണ് വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നത്. മാര്‍ക്കറ്റിലെ ഓഹരി നിലവാരമൊക്കെ നോക്കിവേണം നിങ്ങള്‍ കടം വാങ്ങാന്‍. ഓവര്‍ ഡ്രാറ്റും എന്നുംമറ്റുമുള്ള ബാങ്കുകളുടെ സ്ഥിരം പല്ലവികളില്‍ വീഴാതെ നോക്കുകയും വേണം. ചില ബാങ്കുകള്‍ നിശ്ചിത തുക വരെ സൗജന്യമായ ഓവര്‍ഡ്രാഫ്റ്റ് അനുവദിക്കുന്നുണ്ട്. ഉദാഹരണത്തിന് ഫസ്റ്റ് ഡയറക്ടേഴ്സ് ബാങ്ക് 250 പൗണ്ടുവരെ സൗജന്യ ഓവര്‍ഡ്രാഫ്റ്റ് അനുവദിക്കുന്നുണ്ട്. കോ- ഓപ്പറേറ്റീവ് ബാങ്കും ഇതിന് സമാനമായ രീതിയില്‍ ഓവര്‍ഡ്രാഫ്റ്റ് അനുവദിക്കുന്നുണ്ട്. ഏതാണ്ട് 200 പൗണ്ടുവരെയാണ് കോ- ഓപ്പറേറ്റീവ് ബാങ്ക് അനുവദിക്കുന്നത്.
എന്നാല്‍ കൂടുതല്‍ തുകയാണ് കടം വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ കുറച്ചുകൂടി ശ്രദ്ധിക്കണം. അതായത് 500- 5000 പൗണ്ട് ആണ് കടം വാങ്ങാന്‍ പോകുന്നതെങ്കില്‍ കാര്യങ്ങളെ കുറച്ചുകൂടി ഗൗരവത്തോടെ കാണേണ്ടതാണ്. ഇത്രയും തുകയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ 0 % ക്രെഡിറ്റ് കാര്‍ഡ് വാങ്ങുന്നതായിരിക്കും നല്ലത്. ഇത് നിങ്ങളെ വന്‍ പലിശയില്‍നിന്നും മറ്റും ഒഴിവാക്കും. മൂവായിരം പൗണ്ടുവരെ പൂജ്യം ശതമാനം ക്രെഡിറ്റ് കാര്‍ഡില്‍ തരാന്‍ പല ബാങ്കുകളും ഇപ്പോള്‍ തയ്യാറാണ്. അത് ഉപയോഗിക്കാന്‍ നോക്കുന്നതാണ് നല്ലത്.
പതിനെട്ടു മാസംവരെയാണ് പൂജ്യം ശതമാനം ക്രെഡിറ്റ് കാര്‍ഡിന്റെ കാലാവതി. ഇതിനിടയില്‍ നിങ്ങള്‍ക്ക് കടം വീട്ടാന്‍ സാധിച്ചാല്‍ കാര്യം തീര്‍ന്നു. 5000- 15000 പൗണ്ടുവരെയുള്ള കടങ്ങളാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ കുറച്ചുകൂടി പഠിച്ചശേഷം മാത്രമെ നിങ്ങള്‍ ബാങ്കിലേക്ക് പോകാവൂ. കാരണം 7.7- 7.8 ശതമാനംവരെ പലിശയില്‍ കടം തരാന്‍ പല ബാങ്കുകളും തയ്യാറാണ്. ഇതിന്റെ എല്ലാ വശങ്ങളും നോക്കിമാത്രം കടമെടുക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല