യുകെയില്ജീവിതച്ചെലവ് കുത്തനെ ഉയരുന്നു. നാണയപ്പെരുപ്പം മൂലമാണ്
ജീവിതച്ചെലവില്‍ വന്‍മാറ്റം ഉണ്ടായത്. പത്തില്‍ നാലുപേര്‍ക്കും
ജീവിതച്ചെലവ് താങ്ങാന്‍ കഴിയാത്തതാണെന്ന് ഗവേഷണത്തില്‍ കണ്ടെത്തി.
അടുത്ത ആറുമാസത്തേക്ക് ഓരോ കുടുംബത്തെയും ഏറ്റവുമധികം അലട്ടുക
ജീവിതച്ചെലവായിരിക്കും. സര്‍വേയില്‍ പങ്കെടുത്ത 57 ശതമാനം ആളുകളും
ജീവിതച്ചെലവ് കുത്തനെ ഉയര്‍ന്നതിന്റെ ആശങ്കയിലാണ്. 45 ശതമാനം ആളുകള്‍
ഇത്തരത്തില്‍ ജീവിതച്ചെലവ് വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കാത്തവരാണ്.
മോര്‍ട്ട്ഗേജിന്റെ പലിശനിരക്ക് ഉയര്‍ത്തിയതാണ് കുടുംബങ്ങളെ അലട്ടുന്ന
മറ്റൊരുകാര്യം. വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധിപ്പിച്ചതും ആളുകള്‍ക്ക്
തിരിച്ചടിയായി. ബ്രിട്ടനിലെ 40 ശതമാനം ആളുകള്‍ സ്ഥിര വരുമാനം
ഇല്ലാത്തവരാണ്. 33 ശതമാനം ആളുകള്‍ക്ക് സമ്പാദ്യമില്ല. സമ്പാദ്യമുളള
കുടുംബങ്ങള്‍ 25 ശതമാനമാണ്. ഇവരില്‍തന്നെ ഭൂരിപക്ഷം പേര്‍ക്കും രണ്ടായിരം
പൗണ്ടില്‍ കുറവ് സമ്പാദ്യമേ ഉളളൂ.
ഓരോ കുടുംബത്തിനും ശരാശരി 5,630 പൗണ്ട് കടമുണ്ടെന്നാണ് പഠനത്തില്‍
വ്യക്തമായിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല