തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ പതിനേഴു വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി.മൂന്നു മാസത്തിനുള്ളില്‍ ഈ കണക്കുകള്‍ വര്‍ദ്ധിക്കും കാരണം പത്തു ശതമാനത്തോളം മേഖലകളും തങ്ങളുടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കും എന്ന് വെളിപ്പെടുതിയിട്ടുണ്ടു. ആകെ മൊത്തം ജനങ്ങളില്‍ 8.4%തൊഴിലില്ലായ്മയാല്‍ വലയുന്നു. 1.6 മില്ല്യന്‍ ആളുകള്‍ക്ക് സര്‍ക്കാര്‍ ജോലിഅന്വേഷണബത്ത നല്‍കി വരുന്നുണ്ട്. യുവജനങ്ങളുടെ തൊഴിലില്ലായ്മയും വര്‍ദ്ധിച്ചു. പൊതുമേഖലകളുടെ സമരം മൂലം നാളുകള്‍ ഏറെയാണ് ജീവനക്കാര്‍ ജോലിചെയ്യാതെ ബ്രിട്ടന് നഷ്ടമാക്കിയത്. ശരാശരി സമ്പാദ്യനിരക്ക് 1.9% ശതമാനമായി. ഇതോടു കൂടി ബ്രിട്ടന്‍ മാന്ദ്യത്തിന്റെ വക്കിലെത്തി എന്നുറപ്പായിരിക്കുകയാണ്.
കണക്കുകള്‍ കാണിക്കുന്നത് പതിനാറിനും ഇരുപത്തി അഞ്ചിനും ഇടയിലുള്ള തൊഴില്‍രഹിതരുടെ എണ്ണം 52000 ഉയര്‍ന്നിട്ടുണ്ട് എന്നാണു. 1.04 മില്ല്യന്‍ ആണ് മുഴുവന്‍ കണക്ക്. ഇത് കണക്കുകള്‍ രേഖപ്പെടുത്തി തുടങ്ങിയ 1992 മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഇപ്പോഴുള്ള ഈ കണക്കുകള്‍ ചാന്‍സലര്‍ ആയ ജോര്‍ജ് ഓസ്ബോണിനു തലവേദന സൃഷ്ടിക്കും എന്നതിന് സംശയം ഒന്നുമില്ല. ഈ കണക്കുകളെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സ്വാഗതാര്‍ഹമല്ലെന്നു കാണിച്ചു പ്രസ്താവന ഇറക്കിയിരുന്നു. ജോലി ചെയ്യുന്നതിലേക്ക് ജനങ്ങളെ മടക്കി കൊണ്ട് വരുന്നതിനായി തന്റെ ഭാഗത്തുനിന്നും എന്ത് സഹായവും ലഭിക്കും എന്ന് അദ്ദേഹം അറിയിച്ചു.
ഈ കണക്കുകള്‍ സര്‍ക്കാരിന്റെ കഴിവില്ലായ്മയാണ് കാണിക്കുന്നത് എന്ന് പറഞ്ഞു ലേബര്‍പാര്‍ട്ടി നേതാവ് എഡ് മില്ലിബൗണ്ട് ഡേവിഡ് കാമറൂണിനെതിരെ ആഞ്ഞടിച്ചു. ജനങ്ങള്‍ തൊഴിലില്ലാതെ വലയുമ്പോഴും സര്‍ക്കാര്‍ നോക്കുകുത്തികളെപ്പോലെ പെരുമാറുന്നത് ന്യായീകരിക്കാനാകില്ല. മുഴുവന്‍ സമയ ജോലിക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായി എങ്കിലും പാര്‍ട്ട് ടൈം ജോലിക്കാരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. 44000 പേരോളം ആണ് പാര്‍ട്ട് ടൈം വിഭാഗത്തില്‍ ഇപ്രാവശ്യം അധികം ജോലിയെടുക്കുന്നത്.
മുഴുവന്‍ സമയ ജോലി ലഭിക്കാത്തതിനാലാണ് ഇത്രയും വര്‍ദ്ധനവ് ആ വിഭാഗത്തില്‍ ഉണ്ടാകുവാന്‍ ഇടയാക്കിയത്. മിക്ക കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ എണ്ണം എങ്ങിനെ കുറയ്ക്കും എന്നതിന് ഒരു സാധ്യത അന്വേഷിച്ചു നടക്കുകയാണ്. എന്നാല്‍ ഈ സമയത്ത് ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്ന് പരസ്പരം സഹായിക്കുകയാണ് വേണ്ടത് എന്ന് ചാന്‍സലര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല