ലണ്ടന്‍: കൊളസ്ട്രോള്‍ നിയന്ത്രിക്കാനായി ഉപയോഗിക്കുന്ന സ്റ്റാറ്റിന്
ഗുളികകള്‍ കാര്യമായ ഗുണമുണ്ടാക്കില്ലെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.
ദി കൊക്റേന് ലൈബ്രറി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം
സ്റ്റാറ്റിന് കൊളസ്ട്രോള്‍ അളവ് കുറച്ചതായോ അതുവഴി ഹൃദയാഘാതത്തിന്റെ
അളവ് കുറച്ചതായോ ഒരു തെളിവുമില്ല.
സ്റ്റാറ്റിന് രോഗിക്ക് നിര്ദ്ദേശിക്കുന്നതുകൊണ്ടുള്ള ഗുണമെന്തെന്ന്
തങ്ങള്‍ക്ക് ഇനിയും പിടികിട്ടിയിട്ടില്ലെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട്
ഫൗണ്ടേഷനും പറയുന്നു.
യുകെയില്‍ ലക്ഷക്കണക്കിന് ആള്‍ക്കാരാണ് കൊളസ്ട്രോള്‍ നിയന്ത്രിക്കാനായി
സ്റ്റാറ്റിന് ഗുളികകള്‍ കഴിക്കുന്നത്. സ്റ്റാറ്റിന്റെ പാര്‍ശ്വഫലമായി
കരള്‍ രോഗം, വൃക്കത്തകരാര്‍, പേശികള്‍ക്ക് ബലക്കുറവ് എന്നിവ
ഉണ്ടാകാമെന്ന് നേരത്തേ തന്നെ ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുള്ളതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല