1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2012

മദ്യം കുടിക്കുന്നവര്‍ക്കറിയാം അത് നിര്‍ത്തുവാനുള്ള ബുദ്ധിമുട്ട്. കുടി നിര്ത്തുവാനല്ല അത് പതുക്കെ പതുക്കെ കുറക്കുവാനാണ് നാം ശ്രമിക്കേണ്ടത്. പെട്ടെന്ന് കുടി ഒരു ദിവസം നിര്‍ത്തുക പലര്‍ക്കും അസാധ്യമാണ്. അതിനാല്‍ പതിയെ അതിന്റെ അളവ് കുറക്കുകയും പിന്നീട് അത് പൂര്‍ണമായും ഒഴിവാക്കുവാനും നമുക്ക് സാധിക്കും. അതിനായി ചില പൊടിക്കൈകള്‍ ഇതാ..

പിന്തുണ ആവശ്യപ്പെടുക

നമ്മുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും മദ്യപാനം നിയന്ത്രിക്കുവാന്‍ ആഗ്രഹിക്കുന്ന കാര്യം പറയുക. പിന്നീട് നമ്മുടെ നിയന്ത്രണം നഷ്ടമാകാന്‍ സാധ്യതയുള്ള സമയങ്ങളില്‍ ഇവര്‍ നമ്മളെ ഓര്‍മ്മിപ്പിക്കും. ഈ പിന്തുണ മാനസികമായി നമ്മെ ബലപ്പെടുത്തും.

പ്രധിരോധത്തിനായി ഒരുങ്ങുക

മദ്യപാനികളെ കാണുമ്പോള്‍ നമുക്ക് ഉണ്ടാകാറുള്ള ഉള്‍വലിവ് മറികടക്കുന്നതിനായി സ്വയം തയ്യാറാകണം. പഴയ ഒരു സുഹൃത്ത്‌ നിങ്ങളുടെ മദ്യപാനത്തെ പറ്റി പാടിപുകഴ്ത്തുമ്പോള്‍ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുവാനാണ് ഇപ്പോള്‍ ഈ രീതിയില്‍ തുടരുന്നത് എന്നീ ചിന്തകളെ വളര്‍ത്തിയെടുക്കുക.

നമ്മുടെ അളവ് നമ്മള്‍ തന്നെ കണ്ടെത്തി നിയന്ത്രിക്കുക

ഒരു ദിവസം നാം കഴിക്കുന്ന മദ്യത്തിന്റെ അളവ് നമ്മള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അമിതമദ്യപാനം ശാരീരികപ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന് ഏവര്‍ക്കും അറിയാമല്ലോ. നാല് യൂണിറ്റ് അതായത്‌ ഒരു പൈന്റ് ആണ് ദിവസവും പുരുഷന്മാര്‍ക്ക് നിര്‍ദേശിക്കപ്പെട്ടിട്ടുള്ള മദ്യത്തിന്റെ അളവ്. സ്ത്രീകള്‍ക്ക് ഇത് രണ്ടു യൂണിറ്റാണ്. ഈ അളവുകള്‍ അനുസരിച്ച് നമ്മുടെ മദ്യപാനം കുറക്കണം.

ലേബല്‍ പരിശോധിക്കുക

ആല്‍ക്കഹോള്‍ കുറഞ്ഞ മദ്യങ്ങള്‍ വാങ്ങുന്നതിന് ശ്രദ്ധിക്കുക. ഇത് കുടിക്കുന്നതിന്റെ രസം കളയില്ല എന്ന് മാത്രമല്ല ആരോഗ്യപ്രശ്നങ്ങള്‍ കുറക്കുകയും ചെയ്യും.

കുറഞ്ഞ അളവുകളില്‍ മദ്യം വാങ്ങുക

കുറഞ്ഞ അളവുകളില്‍ മദ്യം വാങ്ങുകയും അധികസമയത്തേക്ക് അത് നീട്ടുകയും ചെയ്യുക. ഇത് ഉള്ളിലേക്ക് പോകുന്ന ആല്ക്കഹോലിനെ ഒരളവു വരെ നിയന്ത്രിക്കും. ചെറിയ ഗ്ലാസുകള്‍ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക.

അനാര്‍ഭാടമായ മദ്യം വാങ്ങുക

ജിന്‍ പോലെയുള്ള മദ്യങ്ങള്‍ എല്ലാവര്ക്കും ഇഷ്ടമാണ് എന്ന് മാത്രമല്ല അത് വിലയും കുറവാണ്. ഇത് സ്ത്രീകളും ഉപയോഗിക്കുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ഇവ കുറയ്ക്കും. ഇത് പോലുള്ള കുഞ്ഞു മദ്യങ്ങളുമായി പരിചയപെട്ടു വലുതില്‍ നിന്നും അതിലേക്കു തിരിയുക.

കൂട്ടികലര്‍ത്തി കഴിക്കുക

മദ്യം സോഡ,വെള്ളം, മറ്റു പാനീയങ്ങള്‌ുമായി കൂടിക്കലര്ത്തികഴിക്കുക. ഇത് അളവില്‍ വ്യത്യാസം ഉണ്ടാക്കും. ദാഹം പെട്ടെന്ന് അകറ്റുവാനും അധികം മദ്യം കുടിക്കുന്നതില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുവാനും ഇതിനാല്‍ സാധിക്കും.

രാത്രിഭക്ഷണത്തോടൊപ്പം മാത്രം കഴിക്കുക

എല്ലായ്പ്പോഴും കഴിക്കാതെ രാത്രി ഭക്ഷണത്തിന് ശേഷംഅല്ലെങ്കില്‍ കൂടെ ചെറുതായി മദ്യപിക്കുക. ഇത് ഭക്ഷണം നന്നായി ആസ്വദിക്കുവാനും കൂടെ മദ്യ അളവ് കുറയ്ക്കുവാനും സഹായിക്കും.

മദ്യത്തിനെ ക്വാളിറ്റി ശ്രദ്ധിക്കുക

ചില മദ്യങ്ങള്‍ ശരീരത്തിന് വളരെ പ്രശ്നങ്ങള്‍ വരുത്തുന്ന അസംസ്കൃത വസ്തുക്കളാല്‍ തയാരാക്കപെടും. അതിനാല്‍ കുറച്ചു നല്ല ക്വാളിറ്റിയില്‍ ഉള്ള മദ്യം ഉപയോഗിക്കുക.

മദ്യം നല്ലതിന് ഉപയോഗിക്കുക

മിക്കവാറും കുപ്പിയില്‍ ഇരിക്കുന്ന മദ്യം കാണുമ്പോഴാണ് എല്ലാവരും കുടിക്കുവാന്‍ ആലോചിക്കുക. കുപ്പിയില്‍ ഇരിക്കുന്ന കുറഞ്ഞ അളവിലുള്ള മദ്യം പാചകത്തിനും മറ്റു കാര്യങ്ങള്‍ക്കും ഉപയോഗിക്കുക.

റൗണ്ടുകള്‍ കുറക്കുക

മറ്റുള്ളവര്‍ അധിക റൗണ്ടുകള്‍ കുടിക്കുന്നത് കാണുമ്പോള്‍ ഇത് എനിക്കും സാധിക്കും എന്ന് പറഞ്ഞു കുടിക്കുന്നവര്‍ ധാരാളമാണ്. ഇത് നാം നിയന്ത്രിക്കേണ്ടതാണ്.

പതുക്കെ കുടിക്കുക

ഒരൊറ്റ വലിക്ക് അകത്താക്കുന്നതിനു പകരം ചെറിയ സിപ്പിലൂടെ കുടിക്കുക. ഇതിലൂടെ നമുക്ക് കുറഞ്ഞ അളവിലും ധാരാളം കുടിച്ചത് പോലെ അനുഭവപ്പെടും.

നമ്മുടെ ആഴ്ചയെ ക്രമീകരിക്കുക

നമ്മുടെ ആഴ്ചയെ നാം ക്രമീകരിക്കണം. ആഴ്ചയില്‍ ഇത്ര ദിവസം മാത്രമേ മദ്യം കൈകൊണ്ടു തൊടു എന്ന് നമ്മള്‍ തന്നെ ആസൂത്രണം ചെയ്യണം.

ലക്ഷ്യങ്ങളെ കൈകാര്യം ചെയ്യുക

വിശേഷാവസരങ്ങളോട് ചേര്‍ന്നാണ് നമ്മുടെ മദ്യപാനശീലം പുറത്തു വരിക. ഇതിലൂടെ പലപ്പോഴും നമ്മള്‍ അധികമായി കുടിച്ചു പോകുന്നു, ഈ അവസരങ്ങളില്‍ സംയമനം പാലിക്കുകയും മറ്റു പാനീയങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്യുക.

ആസൂത്രണം ചെയ്യുക

കുടിക്കുന്നതിനു മുന്‍പ് എത്ര കഴിക്കണം എന്ന് തീരുമാനിച്ചു ഉറപ്പിക്കുക. അവളിലെ നിയന്ത്രണം പാലിക്കുവാന്‍ ശ്രമിക്കുക. ഈ തീരുമാനങ്ങളില്‍ ഉറച്ചു നിന്നാല്‍ നമ്മുടെ മദ്യപാനത്തെ നമുക്ക് തന്നെ നിയന്ത്രിക്കാനാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.