ബെനിഫിറ്റ് കട്ട് ചെയ്യുകയും ടാക്സ് നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തതോടെ പട്ടിണിയിലേക്കാണ് ബ്രിട്ടനിലെ ഭൂരിഭാഗം കുഞ്ഞുങ്ങളും ജനിച്ചുവീഴുന്നതെന്ന് റിപ്പോര്‍ട്ട്. ഫാമിലി അക്ഷന്റെ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ചൈല്‍ഡ് പോവര്‍ട്ടി തടയാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പദ്ധതികള്‍ ഒന്നുമില്ല. ബെനിഫിറ്റ് നിറുത്തലാക്കുന്നതോടെ 45,000 കൂടുംബങ്ങളെയാണ് പ്രതികൂലമായി ബാധിക്കുക. മധ്യവര്‍ഗ കുടുംബങ്ങളെയും ഇത് ബാധിക്കും.
” സര്‍ക്കാര്‍ നടപടി മിക്ക കുടുംബങ്ങളെയും പട്ടിണിയിലാക്കും. പലരും ഭിക്ഷയെടുക്കേണ്ട അവസ്ഥയിലാണ് ” ഫാമില ആക്ഷന്‍ സി ഇ ഒ ഹെലെന് ഡെന്റ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല