സിനിമാനടി പ്രിയങ്ക കോഴിക്കോട്ടെ ഫ്ലാറ്റില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് അമ്മ ജയലക്ഷ്മി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മകളുടെ മരണം കൊലപാതകമാണെന്ന് അവര്‍ ആരോപിച്ചു. നവംബര്‍ 26-നാണ് അശോകപുരത്തെ ഫ്ലാറ്റില്‍ പ്രിയങ്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വലിയങ്ങാടി, ലൗഡ്‌സ്പീക്കര്‍ എന്നീ സിനിമകളിലും ഒരുതുണിക്കടയുടെ പരസ്യത്തിലും അഭിനയിച്ചിട്ടുള്ള പ്രിയങ്ക 2011 ആഗസ്തില്‍ കല്പറ്റയില്‍ റഹിം എന്നയാളുമായി പ്രണയത്തിലായെന്ന് അവര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത മകളെ ഇയാള്‍ പ്രലോഭിപ്പിച്ച് വിവാഹം കഴിച്ച് അശോകപുരത്തെ ഫ്ലാറ്റില്‍ താമസിപ്പിച്ചു. പിന്നീട് ഗള്‍ഫില്‍ പോയ റഹിമും പ്രിയങ്കയുമായി നിരന്തരം വഴക്കായിരുന്നു. ഇയാള്‍ക്ക് ഭാര്യയും നാല് മക്കളുമുണ്ടെന്ന വിവരം പ്രിയങ്കയറിയുന്നത് ഈ സമയത്താണ് -ജയലക്ഷ്മി ആരോപിച്ചു.
റഹിമിന് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്നറിഞ്ഞതോടെ ബന്ധം മതിയാക്കി സ്വന്തം വീട്ടിലേക്ക് മടങ്ങുകയാണെന്ന് പ്രിയങ്ക പറഞ്ഞിരുന്നു. അതുകഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് മകള്‍ മരിച്ചെന്ന വിവരമെത്തിയത്. പോലീസും ആസ്പത്രി അധികൃതരും പറയുന്നതുപോലെ അത് ആത്മഹത്യയല്ല. പ്രിയങ്കയെ കൊന്നതാണ്. സത്യം പുറത്തുകൊണ്ടുവരാന്‍ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണം -ജയലക്ഷ്മി ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല