ഫോണ്‍ചോര്‍ത്തലിന് ഇരയായവര്‍ക്ക് വന്‍തുക നഷ്ടപരിഹാരം നല്കി കോടതിക്കുവെളിയില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മാധ്യമ ചക്രവര്‍ത്തി റുപ്പര്‍ട്ട് മര്‍ഡോക് ശ്രമം ആരംഭിച്ചു. ഫോണ്‍ചോര്‍ത്തല്‍ വിവാദത്തെത്തുടര്‍ന്ന് ന്യൂസ് ഓഫ് ദ വേള്‍ഡ് പത്രം മര്‍ഡോക് അടച്ചുപൂട്ടിയിരുന്നു.
742 പേരുടെ ഫോണുകള്‍ മര്‍ഡോക്കിന്റെ പത്രം ചോര്‍ത്തിയെന്നാണ് സ്കോട്ലന്ഡ് യാര്‍ഡ് ആരോപിക്കുന്നത്. കോടതിയെ സമീപിച്ച 70 പേരില്‍ 39 പേര്‍ക്ക് നഷ്ടപരിഹാരം നല്കി ഒത്തുതീര്‍പ്പിനാണു നീക്കം. നടന് ജൂഡ് ലോയ്ക്ക് 200,000 ഡോളര്‍ നഷ്ടപരിഹാരം നല്കി. മുന്‍മന്ത്രി ക്രിസ് ബ്രയാന്റിന് 46,000ഡോളറും ലേബര്‍ നേതാവ് പ്രസ്കോട്ടിന് 62,000ഡോളറും ലഭിച്ചു.മൊത്തം ഒരു കോടി പൌണ്ട് നഷ്ടപരിഹാരമായി നല്‍കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല