ഹൊര്‍മുസ് കടലിടുക്ക് അടയ്ക്കുന്ന സാഹചര്യമുണ്ടായാല്‍ ഇറാനുമായുള്ള ഏറ്റുമുട്ടലിന് യുഎസ് സൈന്യം സജ്ജമാണെന്ന് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ. അതേസമയം നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള അവസരം ഇറാനു മുന്നില്‍ ഇനിയുമുണ്ടെന്നും പനേറ്റ.
സാമ്പത്തിക ഉപരോധം ശക്തമാക്കിയാല്‍ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പേഴ്സ്യന്‍ ഗള്‍ഫില്‍നിന്ന് എണ്ണ നീക്കം നടക്കുന്ന മുഖ്യ പാതയാണിത്. ഇറാന്‍റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ അമെരിക്കന്‍ സൈന്യം പ്രത്യേക തയാറെടുപ്പൊന്നും നടത്തുന്നില്ലെന്ന് പനേറ്റ.
ഇറാനുമായുള്ള സംഘര്‍ഷ സ്ഥിതി നേരിടാന്‍ യുഎസ് സൈന്യം നേരത്തേ തന്നെ സജ്ജമാണ്. രാജ്യാന്തര നിയമങ്ങള്‍ അനുസരിച്ച് ഭിന്നതകള്‍ തീര്‍ക്കുക എന്നതാണ് അമെരിക്കയുടെ നയം. അതുകൊണ്ടുതന്നെ നയതന്ത്ര ചര്‍ച്ചയ്ക്കുള്ള വാതിലുകള്‍ ഇറാനു മുന്നില്‍ തുറന്നുകിടക്കുകയാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല