പതിനാലു വര്‍ഷമായി അവര്‍ ഒന്നിച്ചു താമസിക്കാന്‍ തുടങ്ങിയിട്ട്. വിവാഹത്തിന്‍റെ ഉടമ്പടിയുണ്ടായിരുന്നില്ലെങ്കിലും അവര്‍ക്കിട യില്‍ പ്രശ്നങ്ങള്‍ ചുരുക്കമായിരുന്നു. എന്നിട്ടും ഹോളിവുഡിന്‍റെ ക്യാപ്റ്റന്‍ സ്പാരോ ജോണി ഡെപ്പും പങ്കാളി വനേസ പരഡിസും വേര്‍പിരിഞ്ഞു താമസിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ ജോണിയെത്തിയപ്പോള്‍ ഇടതു കരം ചേര്‍ത്തു പിടിക്കാന്‍ ഫ്രഞ്ച് നടി വനേസയുണ്ടായിരുന്നില്ല. ഇരുവരും വേര്‍പിരിഞ്ഞുവെന്ന കാര്യം ഉറപ്പിക്കുകയാണ് ഗോസിപ്പ് കോളങ്ങള്‍.
പീപ്പിള്‍ മാഗസിനിലാണ് ഇവരുടെ ബന്ധത്തില്‍ കുറച്ചു നാളായി പ്രശ്ന ങ്ങളാണെന്ന് റിപ്പോര്‍ട്ട് വന്നത്. ജോണിയുടെ സുഹൃത്തുക്കളെല്ലാം വിഷമത്തിലാണ്. ജോണിയും വനേസയും തമ്മിലുള്ള ബന്ധം അവസാനത്തിലേക്കാണ് നീങ്ങുന്നത്. ഇരുവരും നിയമസഹായം തേടുന്നുണ്ടെന്നും പറയു ന്നു. ബന്ധത്തില്‍ നിന്നു പുറത്തുവരാനുള്ള ശ്രമങ്ങളാണ് പലതും. വിവാഹം കഴിച്ചില്ലെങ്കിലും വര്‍ഷങ്ങളാ യി ഒന്നിച്ചു താമസിക്കുകയും കുട്ടികളുണ്ടാവുകയും ചെയ്തതുകൊണ്ട് വേര്‍പിരിയല്‍ പ്രയാസമായിരിക്കും. ക്യാമറയ്ക്കു മുന്നില്‍ അഭിനയിക്കു ന്ന ജോണി, യഥാര്‍ഥ ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ മറച്ചു വയ്ക്കാന്‍ കഷ്ടപ്പെടുകയായിരുന്നുവെന്ന് അവാര്‍ഡ് നൈറ്റിനെത്തിയ ഒരു സെലിബ്രിറ്റി പറയുന്നു. ഒന്നു ചിരിക്കാന്‍ പോലും ജോണി മറന്നുപോയി. സ്റ്റേജില്‍ നിന്നിറങ്ങിയ ജോണി, ബാക് ഡോറിലൂടെ പുറത്തേക്കു പോവുകയായിരുന്നു.
പൊതുചടങ്ങുകളിലെല്ലാം വനേസയ്ക്കും മക്കളായ ലില്ലി റോസ്, ജാക് എന്നിവര്‍ക്കുമൊപ്പമാണ് മിക്കവാറും ജോണി എത്താറുള്ളത്. ജോണിയുടെ സിനിമകളുടെ പ്രമിയറിന് പങ്കെടുക്കാനും കുറച്ചു നാളായി വനേസ തയാറായിരുന്നില്ല. ലോസ് ഏഞ്ജലസില്‍ രണ്ടിടങ്ങളിലായാണ് ഇവര്‍ താമസിക്കുന്നതു പോലും. ഇവര്‍ വേര്‍പിരിഞ്ഞിട്ടു വര്‍ഷങ്ങളായിട്ടുണ്ടാവുമെന്നാണ് കരുതുന്നത്.
ഹവായില്‍ പൈറേറ്റ്സിന്‍റെ ചിത്രീകരണത്തിനിടെ പെണ്‍കുട്ടികള്‍ക്കൊപ്പം ബാറില്‍ കറങ്ങുന്ന ഡെപ്പിന്‍റെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ദ ടൂറിസ്റ്റ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ നായിക ആഞ്ചലീന ജോളിയു ടെ പേരു ചേര്‍ത്ത് കുറച്ചു പ്രശ്നങ്ങളുണ്ടാക്കിയിരുന്നു വനേസ. ഇവര്‍ ഒന്നിക്കാനാണ് സുഹൃത്തുക്കള്‍ ആഗ്രഹിക്കുന്നതെങ്കിലും അടുക്കാന്‍ കഴിയാത്തത്ര ദൂരത്തിലേക്ക് അവര്‍ അകന്നു പോയിരിക്കുന്നു. കുട്ടികളുടെ കാര്യത്തില്‍ മാത്രമാണ് ഇരുവര്‍ക്കും പിരിയാനാവാത്തത്. അതും എത്രയും പെട്ടെന്നു തീരുമാനമാവുമെന്നു പ്രതീക്ഷിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല