ഈവര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.7% ആയിരിക്കുമെന്നും അടുത്തവര്‍ഷം 7.9 ശതമാനത്തിലെത്തുമെന്നും എക്യെരാഷ്്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ സാമ്പത്തികക്കുഴപ്പങ്ങള്‍ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ അത്് ആഭ്യന്തര സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നു ആഗോള സാമ്പത്തികസ്ഥിതിയും പ്രതീക്ഷകളും എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
ദക്ഷിണേഷ്യയെ മൊത്തത്തില്‍ മാന്ദ്യം ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആഭ്യന്തര ഉത്്പാദന നിരക്ക് നേരത്തെ കണക്കാക്കിയിരുന്ന എട്ടര ശതമാനത്തില്‍ നിന്നു ഏഴുശതമാനത്തിലേക്കു സര്‍ക്കാര്‍ താഴ്ത്തിയിരുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥകള് 6.7% മുതല്‍ 6.9% വരെ വളര്‍ച്ച നേടുമെന്നാണു യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യ, പാക്കിസ്ഥാന്, നേപ്പാള്‍, ഇറാന്, ബംഗ്ളാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് ദക്ഷിണേഷ്യ. ബജറ്റ് കമ്മിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ട പരിധി 4.7%ലേക്കു താഴാനും പ്രയാസമുണ്ടാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല