ഇംഗ്ളണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ പാക്കിസ്ഥാന് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ജയിക്കാന്‍ രണ്ടാം ഇന്നിംഗ്സില്‍ 15 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാന് വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യത്തിലെത്തി. ഐസിസി ടെസ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ടീമാണ് ഇംഗ്ളണ്ട്. നേരത്തെ 146 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇംഗ്ളണ്ട് 160 റണ്‍സിന് എല്ലാവരും പുറത്തായി.
ജൊനാദന്‍ ട്രോട്ട് (49), ഗ്രയിം സ്വാന് (39) എന്നിവര്‍ മാത്രമാണ് ഭേതപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. നാല് വിക്കറ്റ് വീഴ്ത്തിയ ഉമര്‍ ഗുലും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ സയിദ് അജ്മല്‍, അബ്ദുര്‍ റഹ്മാന് എന്നിവരാണ് ഇംഗ്ളീഷ് നിരയെ തകര്‍ത്തത്. നേരത്തെ പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് 338 റണ്‍സില്‍ അവസാനിച്ചിരുന്നു.
മുഹമ്മദ് ഹഫീസ് (88), അഡ്നാന് അക്മാല്‍ (61), തൌഫീഖ് ഉമ്മര്‍ (58), മിസ്ബാ ഉള് ഹഖ് (52) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് പാക്കിസ്ഥാന് വ്യക്തമായ ലീഡ് സമ്മാനിച്ചത്. മത്സരത്തില്‍ 10 വിക്കറ്റ് വീഴ്ത്തിയ സയിദ് അജ്മലാണ് മാന്‍ ഓഫ് ദ മാച്ച്. സ്കോര്‍: ഇംഗ്ളണ്ട് ഒന്നാം ഇന്നിംഗ്സ്: 192, രണ്ടാം ഇന്നിംഗ്സ് 160. പാക്കിസ്ഥാന് ഒന്നാം ഇന്നിംഗ്സ്: 338, രണ്ടാം ഇന്നിംഗ്സ്: 15/0.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല