1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2012

കഴിഞ്ഞ ആഴ്ച കൊലചെയ്യപ്പെട്ട ഇന്ത്യന്‍ വംശജന്‍ കൊളാരിന്റെയും ഭാര്യയുടെയും കേസില്‍ പ്രതിയായ ഒരാളെ കോടതിയില്‍ ഹാജരാക്കി. ലിത്വാനിയക്കാരനായ റിംവിഡസ് ലിയോരന്കാസ് (37) ആണ് ബര്‍മിംഗ്ഹാം മജിസ്ട്രേട്ടിന് മുന്‍പില്‍ കൊലപാതക കുറ്റത്തിന് ഹാജരാക്കപ്പെട്ടത്‌. കഴിഞ്ഞ ബുധനാഴ്ചയാണ് അവതാര്‍ കൊളാരിന്റെയും(62) അദ്ദേഹത്തിന്റെ ഭാര്യ കാരോള്‍(58) എന്നിവരുടെ മൃതദേഹം ഡിക്റ്റടീവ് കോണ്‍സ്റ്റബിള്‍ ആയ മകന്‍ ജേസന്‍ വീട്ടില്‍ നിന്നും കണ്ടെത്തിയത്.

നാല് മക്കളും എട്ടു പേരമക്കളും ഉണ്ടായിരുന്ന ഇവരുടേത് നാല്പതു വര്ഷം നീണ്ട സന്തോഷകരമായ ദാമ്പത്യമായിരുന്നു. കൊലപാതകാരണമായി സംശയിച്ചിരുന്ന മകന്റെ പോലീസ്‌ ഉദ്യോഗം, സ്വര്‍ണകവര്‍ച്ച ശ്രമം എന്നിവ ഒന്നുമല്ല യഥാര്‍ത്ഥ കൊലപാതകാരണം എന്ന് പോലീസ്‌ വെളിപ്പെടുത്തി. ഈ കാരണങ്ങള്‍ വ്യക്തമാക്കുന്ന രീതിയില്‍ ലിയോരന്കാസ് ഇത് വരെ സംസാരിച്ചിട്ടില്ല. പേരും അഡ്രസ്സും സ്ഥിരീകരിക്കുന്നതിനായിട്ടായിരുന്നു പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. ശേഷം കേസ്‌ ജനുവരി 23 നു ബര്‍മിംഗ്ഹാം ക്രൌണ്‍ കോടതിയിലേക്ക് മാറ്റിവച്ചു.

കോടതിയിലെ പബ്ലിക്‌ ഗാലറിയില്‍ മരണപ്പെട്ട ദമ്പതികളുടെ മകളായ മിഖേലെ വന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ സ്റ്റീവ് ജപ്പ്‌ കൊലക്കുപയോഗിച്ചു എന്ന് കരുതപ്പെടുന്ന ചുറ്റിക കണ്ടെടുത്തു. പോസ്റ്റ്‌മാര്ട്ടം റിപ്പോര്‍ട്ടില്‍ ദമ്പതികള്‍ക്ക് തലയക്ക് ക്ഷതം ഏറ്റതിനാലാണ് മരണപ്പെട്ടത് എന്ന് വ്യക്തമാക്കിയിരുന്നു. ജേസന്‍ ഒരു പോലീസ്‌ ഓഫീസര്‍ ആയതിനാലോ അല്ലെങ്കില്‍ സ്വര്‍ണ്ണകവര്ച്ചക്കാരോ അല്ല ഇതിന്റെ പിന്നില്‍ എന്ന് തനിക്ക് ഉറപ്പിക്കാന്‍ കഴിയും എന്ന് ജപ്പ്‌ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.