ജെയിംസ് തോമസ്
പോര്‍ട്ട്സ്മൌത്ത്: ചിച്ചസ്റ്ററിലുള്ള തെക്കന്‍ ഇംഗ്ലണ്ടിലെ പ്രഥമ ഇടവകയായ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ 2012 ജനുവരി 28 നു ശനിയാഴ്ച ആലുവായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ പൌലോസ് മോര്‍ അത്തനാസ്സിയോസ്സ് തിരുമേനിയുടെയും, ഓമന്നൂരില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതിയന്‍ ബാവയുടേയും ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിക്കുന്നു.
ശനിയാഴ്ച്ച രാവിലെ 9.00 നു പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്നു വികാരി, ഫാ. ഗീവര്‍ഗീസ് തണ്ടായത്തിന്റെ കാര്‍മീകത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും, തുടര്‍ന്നു പരിശുദ്ധരുടെ നാമത്തില്‍ പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ഥനയും , ആശീര്‍വാദവും, നേര്‍ച്ചയും ക്രമീകരിച്ചിരിക്കുന്നു.
വിശ്വാസികളേവരും ഒരുക്കത്തോടും പ്രാര്‍ത്ഥനയോടും കൂടെ പരിശുദ്ധത്മാരുടെ ഓര്‍മ്മപ്പെരുന്നാളിലും, വി. കുര്‍ബ്ബാനയിലും വന്നു സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു
പള്ളിയുടെ അഡ്രസ്സ്: St George Church,Cleveland road, PO19 7AD
കൂടുതല്‍ വിവരങ്ങള്‍ക്ക്,:
വികാരി, ഫാ.ഗീവര്‍ഗീസ് തണ്ടായത്ത്
ജെയിംസ് തോമസ്, സെക്രറട്ടറി, ടെലി. 07535598145
മര്‍ക്കോസ് കുര്യന്‍, ട്രഷറര്‍, ടെലി. 07429533783
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല