1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2012

ബ്രിട്ടന്‍ എല്ലാ മേഖലയിലും പരിഷ്കാരങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. യുകെ സ്റ്റുഡന്റ് വിസാ ചട്ടങ്ങളിലും ഇപ്പോള്‍ പരിഷ്കാരങ്ങള്‍ വരികയാണ്. ഇതിന്റെ ഭാഗമായി ടിയര്‍ ഫോര്‍ വീസ സ്പോണ്‍സര്‍ഷിപ്പ് പരിശോധനയ്ക്ക് യുകെ ഇമിഗ്രേഷന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്.

ഇതോടൊപ്പം ടിയര്‍ വണ്‍ വീസ മാനദണ്ഡങ്ങളിലും ഗണ്യമായ മാറ്റങ്ങളാണ് തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഇപ്പോഴത്തെ ടിയര്‍ ഫോര്‍ സ്പോണ്‍സര്‍മാരെല്ലാം പരിശോധനയ്ക്കു വിധേയരാകേണ്ടി വരും. അവലോകനത്തിനായി പ്രത്യേക ബോഡിയും രൂപീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം കൊണ്ട് അവലോകനം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കുക.

സ്പോണ്‍സര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നു കണ്ടാല്‍ സ്പോണ്‍സര്‍ഷിപ്പ് റദ്ദാക്കാം. ചുരുക്കിപ്പറഞ്ഞാല്‍ ഇവര്‍ക്ക് ടിയര്‍ ഫോറില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളെ സ്പോണ്‍സര്‍ ചെയ്യാന്‍ കഴിയില്ല എന്നര്‍ഥം. അവലോകന ഫലങ്ങള്‍ പൂര്‍ത്തിയായ ശേഷം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഈ പരിഷ്കാരങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ടിയര്‍ ഫോര്‍ വീസ നേടുന്നത് വിദേശ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കിട്ടിയാല്‍ തന്നെ ഡിഗ്രിക്കു താഴെയുള്ള കോഴ്സുകള്‍ക്ക് വര്‍ക്ക് പ്ളേസ്മെന്റുകള്‍ മൂന്നിലൊന്നായി കുറയുമെന്നും വിദഗ്തര്‍ ചൂണ്ടി കാണിക്കുന്നു. അതേസമയം കോഴ്സ് ഡിഗ്രിതലത്തിലും സ്പോണ്‍സര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനവും വിദ്യാര്‍ഥി വിദേശപഠനപരിപാടിയില്‍ ഉള്‍പ്പെട്ടതും ആണെങ്കില്‍ ഇത് ബാധകമായിരിക്കില്ല.

ഇതോടൊപ്പം തന്നെ ഡിഗ്രി ലെവല്‍ വിദ്യാര്‍ഥികള്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ രാജ്യത്തു തങ്ങരുതെന്നും നിബന്ധനയുണ്ടാകും. കൂട്ടത്തില്‍ പഠനത്തിനുള്ള സമയപരിധി അഞ്ചു വര്‍ഷമായി നിജപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ദൈര്‍ഘ്യമേറിയ കോഴ്സുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡോക്ടറേറ്റ് പഠനത്തിനും ചില പ്രത്യേക ഇളവുകള്‍ നല്‍കിയിട്ടുണ്ട് എന്നതും പുതിയ മാറ്റങ്ങളില്‍ പെടുന്നു.

ടയര്‍ വണ്‍ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസ ഏപ്രില്‍ ഒന്നു മുതല്‍ ഇല്ലാതാകുകയുമാണ്. ഇതനുസരിച്ച് ടിയര്‍ അടിസ്ഥാനമാക്കിയുള്ള സ്പോണ്‍സേഴ്സിന് മാത്രമായിരിക്കും മേലില്‍ പഠനവും വിദഗ്ധതൊഴില്‍ സാധ്യതയും ലഭിക്കുക എന്നാണു സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.