ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പ്രതീക്ഷകള്‍ തെറ്റിക്കാതെ വലിയ അട്ടിമറികള്‍ ഒന്നുമില്ലത്തെ മുന്നോട്ട് പോകുന്നു. വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ കിം ക്ലൈസ്‌റ്റേഴ്‌സും പുരുഷ വിഭാഗത്തില്‍ മുന്‍ചാമ്പ്യന്മാരായ റോജര്‍ ഫെഡററും റാഫേല്‍ നഡാലും നാലാം റൗണ്ടില്‍ പ്രവേശിച്ചു. പുരുഷന്മാരുടെ ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ്-റാഡക്ക് സ്‌റ്റെഫാനക് സഖ്യം മൂന്നാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. അതേസമയം പുരുഷന്മാരുടെ മൂന്നാം റൗണ്ടില്‍ പൊരുതിക്കളിച്ച ക്രൊയേഷ്യയുടെ ഇവൊ കാര്‍ലോവിച്ചിനെതിരെ വിയര്‍ത്താണ് നാലു വട്ടം കിരീടം നേടിയ ഫെഡറര്‍ ജയിച്ചുകയറിയത്. സ്‌കോര്‍: 7-6, 7-5, 6-3.
2009ലെ മെല്‍ബണിലെ ജേതാവായ നഡാല്‍ മൂന്നാം റൗണ്ടില്‍ സ്ലൊവാക്യയുടെ ലൂകാസ് ലാക്കോയെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചത്. സ്‌കോര്‍: 6-2, 6-4, 6-2. യെന്‍ സുന്‍ ലുവിനെ തോല്‍പിച്ച് യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പെട്രോയും (6-2, 6-3, 6-0) പതിനാറാം സീഡ് ജോണ്‍ ഇസ്‌നറെ വീഴ്ത്തിയ പതിനെട്ടാം സീഡ് ഫെലിസിയാനൊ ലോപസും (6-3, 6-7, 6-4, 6-7, 6-1) കെവിന്‍ ആന്‍ഡേഴ്‌സണെ തോല്‍പിച്ച് തോമസ് ബര്‍ഡിച്ചും (7-6, 7-6, 6-1) നാലാം റൗണ്ടില്‍ പ്രവേശിച്ചു
വനിതാ വിഭാഗത്തില്‍ ക്ലൈസ്‌റ്റേഴ്‌സിന് പുറമെ യെലേന യാങ്കോവിച്ചും കാരലിന്‍ വോസ്‌നിയാക്കിയും വിക്‌ടോറിയ അസരെങ്കയും നാലാം റൗണ്ടില്‍ കടന്നു. ക്ലൈസ്‌റ്റേഴ്‌സ് ഡാനിയേല ഹന്റുച്ചോവയെയും (6-3, 6-2) യാങ്കോവിച്ച് ക്രിസ്റ്റീന മക്ഹാലെയെയും (6-2, 6-0) വോസ്‌നിയാക്കി മോണിക്ക നിക്കുലസ്‌ക്യുവിനേയും (6-2, 6-2) അസരെങ്ക മോണ ബാര്‍തെലിനെയും (6-2, 6-4) തോല്‍പിച്ചാണ് നാലാം റൗണ്ടിലേയ്ക്ക് മുന്നേറിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല