ബെല്‍ഫാസ്റ്റ്: സെന്റ് ഇഗനാത്തിയൊസ് ഏലിയാസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ഫെബ്രുവരി 3 നു വെള്ളിയാഴ്ച യു. കെ. മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരിയും, അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍, ഹൈറേന്‍ജ് മേഖലകളുടെ മെത്രാപ്പൊലീത്തയുമായ അഭിവന്ദ്യ മാത്യൂസ്സ് മോര്‍ അപ്രേം തിരുമനസിനു ഗംഭീര സ്വീകരണം. ഫെബ്രുവരി 4 നു ശനിയാഴ്ച ഇടവകയുടെ കാവല്‍പിതാവും, ഓമല്ലൂരില്‍ കബറടങ്ങിയിരിക്കുന്നതുമായന്ന മഹാപരിശുദ്ധനായ മോറാന്‍ മോര്‍ ഇഗനാത്തിയൊസ് ഏലിയാസ് ത്രിതീയന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക വാര്‍ഷികവും അഭിവന്ദ്യ മാത്യൂസ്സ് മോര്‍ അപ്രേം തിരുമനസ്സിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ ഇടവകയില്‍ ആഘോഷിക്കുന്നു.
വെള്ളിയാഴ്ച വൈകിട്ട് 6.30 നു ഇടവകയിലെത്തിച്ചേരുന്ന അഭി. തിരുമേനിയെ ഇടവക വികാരി ഫാ. തോമസ്സ് പുതിയാമഠത്തിലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും തുടര്‍ന്നു സന്ധ്യാ പ്രാര്‍ത്ഥനയും ക്രമീകരിച്ചിരിക്കുന്നു. ശനിയാഴ്ച രാവിലെ 9.30 നു പ്രഭാത പ്രാര്‍ഥനയും 10.00 മണിക്ക് അഭി. തിരുമനസ്സിന്റെ കാര്‍മ്മികത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും, തുടര്‍ന്നു പരിശുദ്ധന്റെ നാമത്തില്‍ പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ഥനയും , റാസയും, ആശീര്‍വാദവും, നേര്‍ച്ചയും ക്രമീകരിച്ചിരിക്കുന്നു. ഉച്ചയ്ക്കു രസ്ഥു മണിക്ക് അഭി. തിരുമനസ്സ് ഉല്‍ഘാടനം
ചെയ്യുന്ന ഇടവകയുടെയും, ഭക്തസംഘടനകളുടെയും വാര്‍ഷികവും തുടര്‍ന്നു വിവിധ കലാ പരിപാടികളും ഉള്‍പ്പെടുത്തിയിരിക്കുന്നു. വിശ്വാസികളേവരും ഒരുക്കത്തോടും പ്രാര്‍ത്ഥനയോടും കൂടെ പരിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാളിലും ഇടവകയുടെ വാര്‍ഷിക പരിപാടികളിലും വന്ന് സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു. പള്ളിയുടെ അഡ്രസ്സ്: St Polycarps Church, 104 Upper Lisburn Road, Belfast BT10 0BB
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വികാരി ഫാ. തോമസ്സ് പുതിയാമഠത്തില്‍, ടെലി, 00353860342125
പോള്‍ കുര്യാക്കോസ്സ്, സെക്രറട്ടറി,ടെലി. 07500709167
സജി ജോര്‍ജ്, ട്രഷറര്‍, ടെലി. 07533029819
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല