1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2012

പണ്ട് നാട്ടില്‍ തോടും പാടവും കടന്നു കിലോമീറ്ററുകളോളം നടന്നു സ്കൂളില്‍ പോയിരുന്ന കഥ എത്ര ഓര്‍ത്താലാണ് മതി വരിക. എന്നാല്‍ ഇപ്പോള്‍ ഇങ്ങനെ സ്കൂളില്‍ പോകുന്നവരും കാണുമോ? ഇല്ലെന്നാണ് നിങ്ങളുടെ മറുപടിയെങ്കില്‍ ഇങ്ങോട്ട് നോക്കൂ. രണ്ടു കരകളെ ബന്ധിപ്പിച്ചിരുന്ന റിക്കട്ടി റോഡ്‌ കഴിഞ്ഞ ആഴ്ച്ചയാണ് ഒരു വെള്ളപൊക്കത്തില്‍ തകര്‍ന്നു പോയത്. കയറു കൊണ്ടും മരപ്പലകകള്‍ കൊണ്ടും പിന്നെ ഇരുമ്പ് ദണ്ഡ്‌കള്‍ കൊണ്ടും നിര്‍മിച്ച ഈ പാലം ഒരു വശത്തേക്ക് പൂര്‍ണ്ണമായും മറയുകയായിരുന്നു.

ഇതുമൂലം ഫിലിപ്പീന്‍സ് ലെബക്കിലെ സൈബരാംഗ് നദിയെ മുറിച്ചു കടക്കുന്നതിനു ഇപ്പോള്‍ കുട്ടികള്‍ കഷ്ട്ടപെടുകയാണ്. ഒരു നൂലിന്മേല്‍ക്കളി പോലെ കയറുപാലത്തില്‍ തൂങ്ങി പിടിച്ചു നീണ്ട പ്രയത്നത്തിനോടുവിലാണ് കുട്ടികള്‍ ഇവിടെ സ്കൂളിലേക്ക് പോകുന്നത്. വളഞ്ഞ വഴി മറ്റൊന്ന് ഉണ്ടെങ്കിലും സ്കൂളില്‍ കൃത്യ സമയത്ത് എത്തുന്നതിനായി കുട്ടികളെയും അനുഗമിക്കയാണ് മാതാപിതാക്കള്‍.

മറ്റു വഴിയിലൂടെ പോകുകയാണെങ്കില്‍ മുപ്പതു മിനിറ്റോളം വൈകും. ഇത്രയും അപകടകരമായ രീതിയില്‍ സ്കൂളിലേക്ക് പോകുന്നതിലും കുട്ടികള്‍ക്ക് വലിയ കുലുക്കമോന്നുമില്ല. ഇതുപോലെ കഷ്ട്ടപെട്ടു പഠിച്ചാലേ നല്ല നിലയില്‍ എത്തൂ എന്നാണോ?. അധികൃതര്‍ ഇപ്പോഴും മിണ്ടാതിരിക്കുന്നത് എന്താണെന്ന് ഒരു പിടുത്തവുമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.