ഡോര്‍സെറ്റ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ഡോര്‍സെറ്റിലെ പൂളില്‍ ആഘോഷിച്ചു. ഉച്ചതിരിഞ്ഞ് നാല് മണിക്ക് സാന്താക്ലോസിന് സ്വീകരണം നല്‍കിക്കൊണ്ട് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പ്രസിഡണ്ട് സ്റ്റീഫന്‍ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ വൈസ് പ്രസിഡണ്ട് ബീന ഷാജി സ്വാഗതം ആശംസിക്കുകയും സെക്രട്ടറി ടെസ്സി പോളിന്റെ റിപ്പോര്‍ട്ട് അവതരണവും ട്രഷറര്‍ വിന്‍സന്റ് മത്തായിയുടെ ബഡ്ജറ്റ് അവതരണവും നടന്നു.
തുടര്‍ന്ന് വിവിധ കലാപരിപാടികളിലായി സമ്മാനാര്‍ഹമായ മത്സരാര്‍ഥികളെ പ്രസിഡണ്ട് സ്റ്റീഫന്‍ ജോസഫ് അനുമോദിക്കുകയും, സമ്മാനദാനം നടത്തുകയും ചെയ്തു. പൊതുയോഗത്തിന് ശേഷം ക്രിസ്തുമസ് സ്കിറ്റോട് കൂടി കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ കണ്ണിനും കാതിനും കുളിര്‍മയേകി.
കലാപരിപാടികള്‍ക്ക് ശേഷം ഡിഎംഎയുടെ തന്നെ അംഗങ്ങള്‍ പാചകം ചെയ്ത സ്വാദിഷ്ടമായ ഭക്ഷണത്തോടു കൂടി പരിപാടികള്‍ സമാപിച്ചു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവര്ക്കും ഡിഎംഎ യുടെ മുന്‍ സെക്രട്ടറിയും എക്സിക്യൂട്ടീവുമായ അനോജ് ചെറിയാന്‍ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല