പടിഞ്ഞാറന്‍ ഇറ്റലിയില്‍ പാറക്കെട്ടിലിടിച്ച് തകര്‍ന്ന് മുങ്ങിയ ആഡംബര കപ്പലില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്െടടുത്തു. ഇതോടെ മരണസംഖ്യ 13 ആയി. ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെടുത്തത്. അപകടം നടന്ന് ഒന്‍പതു ദിവസം പിന്നിടുമ്പോഴും കാണാതായ 19 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
കോസ്റാ കോണ്‍കോര്‍ഡിയ കപ്പലിന്റെ ഏഴാമത്തെ ഡെക്കില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയതെന്നും ലൈഫ് ജാക്കറ്റ് ധരിച്ചനിലയിലായിരുന്നു മൃതദേഹമെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. 13ന് രാത്രിയാണ് 4200 പേരുള്ള കപ്പല്‍ അപകടത്തില്‍പ്പെട്ടത്. ദുരന്തത്തിനു കാരണം ക്യാപ്റ്റന്റെ പിഴവാണെന്നാണ് പ്രാഥമികനിഗമനം.
സംഭവത്തേത്തുടര്‍ന്ന് അറസ്റിലായ കപ്പലിന്റെ ക്യാപ്റ്റന്‍ ഇപ്പോള്‍ വീട്ടുതടങ്കലിലാണ്. ഇയാള്‍ക്കെതിരെ നരഹത്യയ്ക്കു കേസെടുത്തിട്ടുണ്ട്. സവോന, മാര്‍സെലി, ബാഴ്സലോണ, പാം ഡി മല്ളോര്‍ക, കാഗിലാരി, പാലെമോ എന്നിവിടങ്ങളില്‍ നിര്‍ത്തി മെഡിറ്ററേനിയന്‍ കടലിലൂടെ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല