മലയാള സിനിമയിലെ തലമൂത്തവരെല്ലാം പരഹിസിച്ച സന്തോഷ് പണ്ഡിറ്റ മിടുമിടുക്കനെന്ന് ഇന്ദ്രന്‍സ്. അയാള്‍ മിടുക്കനാണ്, സ്വന്തം പണം മുടക്കി പടമെടുത്തു. ബുദ്ധിപരമായ വഴികളിലൂടെ പണം വീണ്ടെടുത്തു. അയാളുടെ സിനിമ കണ്ടാണ് തെറി പറഞ്ഞുകൊണ്ടിരിയ്ക്കുന്നത്.
അതേസമയം മലയാളിയുടെ മൊത്തം ശ്രദ്ധ പിടിച്ചുപറ്റാന്‍ സന്തോഷിന് കഴിഞ്ഞത് ചില്ലറക്കാര്യമല്ല. ഇന്ന് മിമിക്രി സ്‌റ്റേജുകളില്‍ മുഴുവന്‍ സന്തോഷ് പണ്ഡിറ്റിന്റെ പാട്ടുകളാണ്. ഈ പാട്ടുകള്‍ക്ക് ഭയങ്കര കയ്യടിയാണ്. ഇപ്പോള്‍ പലരും കോമഡിയ്ക്കുപകരം കോപ്രായങ്ങള്‍ കാണിയ്ക്കുകയാണ്. അവരേക്കാള്‍ എത്രയോ മിടുക്കനാണ് സന്തോഷ് പണ്ഡിറ്റെന്ന് ഇന്ദ്രന്‍സ് പറയുന്നു.
റീമേക്ക് എന്ന പേരില്‍ പഴയ സിനിമകള്‍ പൊടിതട്ടിയെടുക്കുന്നതിനെയും നടന്‍ വിമര്‍ശിയ്ക്കുനനുണ്ട്. രതിനിര്‍വേദം റീമേക്ക് ഹിറ്റയാത് കഥയേക്കാള്‍ മറ്റു ചില കാര്യങ്ങള്‍ക്ക് പ്രധാന്യം നല്‍കിയതു കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാണിയ്ക്കുന്നു. പാലക്കാട് ചിത്രീകരണം നടക്കുന്ന കിളഇപാടും ഗ്രാമം എന്ന സിനിമയുടെ ലൊക്കേഷനിലാണ് ഇന്ദ്രന്‍സ് ഇപ്പോള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല