ഇറാക്ക് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ കബറിടത്തില്‍ സന്ദര്‍ശകര്‍ക്കു ഇറക്ക് ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തി. സലാഹുദീന്‍ പ്രവിശ്യയിലെ സദ്ദാമിന്റെ കബറിടം സന്ദര്‍ശിക്കുന്നതിനു നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതത്ര കാര്യക്ഷമമല്ല. 2006 ഡിസംബര്‍ 30 ന് അമേരിക്കന്‍ സൈന്യം സ്ഥാപിച്ച ഇടക്കാല സര്‍ക്കാര്‍ വിചാരണക്കൊടുവില്‍ തൂക്കിലേറ്റിയ സദ്ദാമിനെ പ്രവിശ്യാ തലസ്ഥാനമായ തിക്രിത്തിനു സമീപം അല്ഔജയിലാണ് കബറടക്കിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ഷിയാ വംശജര്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിനു പേര് സദ്ദാമിന്റെ കബറിടം സന്ദര്‍ശിക്കാന്‍ എത്തിയതോടെയാണ് സന്ദര്‍ശകര്‍ക്കു വിലക്ക് ഏര്‍പ്പെടുത്താന്‍ ഇറാക്ക് മന്ത്രിസഭ തീരുമാനിച്ചത്. സദ്ദാമിന്റെ കബറിടത്തില്‍ നിന്നു സന്ദര്‍ശകരെ ഒഴിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്കു നിര്‍ദ്ദേശം നല്‍കിയതായി ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു.
2009 മധ്യത്തോടെയാണ് അല്ഔജയിലെ കബറിടത്തില്‍ സന്ദര്‍ശകര്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതിനു ശേഷവും ഇവിടെ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു പേരാണ് സന്ദര്‍ശത്തിനെത്തിയത്. സദ്ദാമിന്റെ മരണശേഷവും അദ്ദേഹത്തിനു പിന്തുണ വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് നിയന്ത്രണം കര്‍ശനമാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല