ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിര്‍ണായ മത്സരങ്ങളില്‍ മുന്‍നിര ടീമുകളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും വിജയം നേടി. സിറ്റി 3-2ന് ടോട്ടന്‍ ഹാമിനെ കീഴ്‌പ്പെടുത്തിയപ്പോള്‍ യുനൈറ്റഡ് 2-1ന് മുന്‍ ചാംപ്യന്മാരായ ആഴ്‌സണലിനെ മുട്ടുകുത്തിച്ചു.
വിജയത്തോടെ 22 മത്സരങ്ങളില്‍ നിന്ന് സിറ്റിക്ക് 54 പോയിന്റായപ്പോള്‍ യുനൈറ്റഡിന് ഇത്ര തന്നെ മത്സരങ്ങളില്‍ നിന്ന് 51 പോയിന്റായി. മൂന്നാം സ്ഥാനത്തുള്ള ടോട്ടന്‍ഹാമിന് 46 പോയിന്റും നാലാം സ്ഥാനത്തുള്ള ചെല്‍സിക്ക് 41 പോയിന്റും അഞ്ചാം സ്ഥാനത്തുള്ള ആഴ്‌സണലിന് 36 പോയിന്റുമാണുള്ളത്.
ആദ്യ പകുതിയിലെ ഇഞ്ച്വറി ടൈമില്‍ ഗിഗ്‌സില്‍ നിന്നുള്ള പാസ് സ്വീകരിച്ച വലന്‍സിയയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ലീഡ് സമ്മാനിച്ചത്. 71ാം മിനിറ്റില്‍ ഡച്ച് താരം വാന്‍ പേഴ്‌സി സമര്‍ത്ഥമായ ഒരു നീക്കത്തിലൂടെ ആഴ്‌സനലിനു സമനില സമ്മാനിച്ചു. 81ാം മിനിറ്റില്‍ വലന്‍സിയയുടെ കളിമിടുക്കില്‍ നിന്നും വെല്‍ബാക്ക് യുനൈറ്റഡിന്റെ വിജയം ഉറപ്പാക്കി.
സിറ്റിക്കു വേണ്ടി നസ്‌റി, ലെസ്‌കോട്ട്,ബലോടെല്ലി(പെനല്‍റ്റി) എന്നിവരാണ് വലകുലുക്കിയത്. ദെഫോയും ബെയ്‌ലുമാണ് പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തുള്ള ടോട്ടന്‍ഹാമിനുവേണ്ടി ലക്ഷ്യം കണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല